മലപ്പുറം: അഡ്വക്കേറ്റ് ശങ്കു ടി ദാസിന് ബൈക്കപകടത്തില്‍ സാരമായ പരിക്ക്. ഇന്നലെ രാത്രി ഓഫിസില്‍ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്ക് ബൈക്ക് ആക്സിഡന്റ് ആയതായാണ് റിപ്പോര്‍ട്ട്. ഇമ്ബിച്ചിബാവ ആശുപത്രിയില്‍ നിന്ന് കോട്ടക്കല്‍ മിംസിലേക്ക് എത്തിച്ച്‌ സ്കാനിങ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്തി.

ആരോഗ്യനിലയില്‍ അല്പം പുരോഗതി വന്നതിനെ തുടര്‍ന്ന്, കൂടുതല്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ഇതുവരെ ശങ്കുവിന് ബോധം വീണിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാവായ അഡ്വക്കേറ്റ് ശങ്കു ടി ദാസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃത്താല അസംബ്ലി മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക