പാലക്കാട് മുതലമടയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ആറുമുഖന്‍ പത്തിചിറ, സുധ, രാമന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആയുര്‍വേജ മരുന്ന് നിര്‍മ്മാണ കമ്പനി ഉടമയാണ് ആറുമുഖന്‍. ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സുധ. സുധയുടെ ഭര്‍ത്താവാണ് രാമന്‍.

രാമന്‍ സുധയെ വെട്ടിയപ്പോള്‍ ആറുമുഖന്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് രാമനെയും വെട്ടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വൈകുന്നേരം 7 മണിയോടുകൂടി നെണ്ടൻ കീഴായിലാണ് സംഭവമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക