തിരുവനന്തപുരം: കുവൈത്ത് മനുഷ്യക്കടത്ത് കേസില്‍ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി മജീദിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസെടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടും കേസിലെ പ്രധാന പ്രതിയെ പിടിക്കാനാവാത്തത് പൊലീസിന് നാണക്കേടായിരുന്നു. ഇതോടെയാണ് പൊലീസിന്റെ പുതിയ നീക്കം.

കേസിലെ രണ്ടാം പ്രതിയായ പത്തനംതിട്ട സ്വദേശി അജുമോനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന എറണാകുളം ഷേണായീസ് ജങ്ക്ഷന് സമീപത്തെ ഫ്ളാ റ്റിലെത്തിച്ച് തെളിവെടുപ്പും നടത്തി. എന്നാല്‍ ഒളിവിലുള്ള മജീദിന്റെ മേല്‍വിലാസം പോലും ഇതുവരെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുവൈത്തിലെ ഇടപാടുകള്‍ മജീദിന് മാത്രമേ അറിയുകയുള്ളൂവെന്നാണ് അജുവിന്റെ വിശദീകരണം. ഇത് കളവാണെന്ന് പൊലീസ് പറയുന്നു. യുവതികളെ കുവൈത്തിലേക്ക് കടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായി അജുവിനും അറിയാമെന്നും ഇയാള്‍ എന്തിന് കളവ് പറയുന്നുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ അജുവിന്റെയും പരാതിക്കാരിയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തിയിരുന്നു.

കുവൈത്തില്‍ കുട്ടിയെ പരിചരിക്കുന്ന ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു മജീദും അജുവും തട്ടിപ്പ് നടത്തിയിരുന്നത്. റിക്രൂട്ട്‌മെന്റും വിസയും വിമാന ടിക്കറ്റു മുള്‍പ്പെടെ സൗജന്യമാണെന്ന് കൊച്ചിയിലുള്‍പ്പെടെ നോട്ടീസ് പതിച്ചാണ് തട്ടിപ്പ് സംഘം ആളുകളെ ആകര്‍ഷിച്ചിരുന്നത്. അജുമോന്‍ രവിപുരത്ത് ഗോള്‍ഡന്‍ വിയ എന്ന സ്ഥാപനം നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക