ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ പരിപാടി കൊഴുപ്പിക്കാന്‍ തോക്ക് ഉപയോഗിച്ച്‌ നടത്തിയ ‘സെലിബ്രേറ്ററി ഫയറിങ്ങില്‍’ വരന്റെ കൂട്ടുകാരന്‍ മരിച്ചു. സൈനികന്‍ കൂടിയായ കൂട്ടുകാരന് വരന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സോന്‍ഭദ്ര ജില്ലയിലാണ് സംഭവം. വരന്‍ മനീഷിന്റെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് ബാബു ലാല്‍ യാദവാണ് മരിച്ചത്. വിവാഹ ആഘോഷ പരിപാടിക്കിടെ വേദിയില്‍ വച്ചാണ് സെലിബ്രേറ്ററി ഫയറിങ്ങ് നടത്തിയത്. വരന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതിന്റെയും സംഭവത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഘോഷ പരിപാടിക്കിതെ വെടിയുതിര്‍ത്തപ്പോഴാണ് അബദ്ധത്തില്‍ കൂട്ടുകാരന് വെടിയേറ്റത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ജമ്മുവില്‍ നിന്നാണ് സൈനികന്‍ എത്തിയത്. കൂട്ടുകാരന്റെ തോക്കാണ് പരിപാടിക്കായി ഉപയോഗിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആള്‍ക്കൂട്ടത്തില്‍ സെലിബ്രേറ്ററി ഫയറിങ്ങ് നടത്തുന്നത് രാജ്യത്ത് ക്രിമിനല്‍ കുറ്റമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക