തിരുവനന്തപുരം: തൊണ്ടി മുതലായി കിട്ടിയ ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പർ സംഘടിപ്പിച്ച് അവരെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത് പൊലീസുകാരൻ. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനെതിരെയാണ് പരാതി. അഭിലാഷിനെതിരെ എസ് പിക്കാണ് പരാതി നൽകിയത്.

തൊണ്ടിയായി പിടിച്ചെടുത്ത ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പർ എടുക്കും . ശേഷം സ്വന്തം ഫോണിൽ നിന്ന് അവരെ വിളിക്കുകയാണ് അഭിലാഷിൻറെ രീതി. പരാതിയെ തുടർന്ന് അഭിലാഷിൻറെ ഫോൺ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വഞ്ചനാ കേസിൽ പ്രതി ചേർത്ത ആളുടെ ഫോണിൽ നിന്നാണ് പോലീസുകാരൻ സ്ത്രീകളുടെ ഫോൺ നമ്പർ ശേഖരിച്ചത്. പോലീസുകാരനെതിരെ നടപടി എടുത്തേക്കും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക