കൊല്ലം: വിദ്യാര്‍ഥിനികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍. ശൂരനാട് തെക്ക് തുപ്പായി വിളപ്പുറം കോളനിയില്‍ താമസിക്കുന്ന അനീഷ് (33) കല്ലേലിഭാഗം ബിന്ദു ഭവനില്‍ വൈശാഖ് (23) എന്നിവരെ കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ഉപയോഗിച്ചാണ് അനീഷും വൈശാഖും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

പിടിയിലാകുമ്പോഴും ഇവരുടെ കൈവശം 72 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. വലിയ അളവില്‍ ലഹരി മരുന്നുകള്‍ എത്തിച്ച്‌ കൊല്ലം ജില്ലയില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ അനീഷും വൈശാഖും. ഒരാഴ്ച്ചക്കിടയില്‍ കരുനാഗപ്പള്ളിയില്‍ മാത്രം എംഡിഎംഎ കടത്തു സംഘത്തിലെ എട്ടു പേരാണ് പിടിയിലായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം ബെംഗളൂരിവില്‍ പോയാണ് സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളിലും ലഹരി മരുന്ന് കടത്തു സംഘങ്ങളെ കണ്ടെത്താന്‍ ശക്തമായ പരിശോന നടത്തുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരയണന്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക