തെന്നിന്ത്യൻ സിനിമയിലെ നടിമാരുടെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര മേഖലകളിൽ ഒന്നാണ് മാലിദ്വീപ്. ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് അവർ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നത് യാത്രകൾ പോയാണ്. മിക്കവരുടെയും ആദ്യത്തെ ഓപ്ഷൻ മാലിദ്വീപ് ആയിരിക്കും എന്നതാണ് മറ്റൊരു സത്യം. ഒരിക്കൽ പോയി കഴിഞ്ഞാൽ വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് മാലിദ്വീപ്.

തെന്നിന്ത്യൻ സിനിമയെന്ന് പറയുമ്പോൾ മലയാള സിനിമയിലെ താരങ്ങൾക്കും മാലിദ്വീപ് എന്ന് പറഞ്ഞാൽ ജീവനാണ്. ഈ കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ യുവനടി അഹാന കൃഷ്ണ തന്റെ ഇഷ്ടപ്പെട്ട സ്ഥലമായ മാലിദ്വീപിലേക്ക് വീണ്ടും പോയത്. രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും അവിടേക്ക് എത്തിയതിന്റെ സന്തോഷം അഹാനയുടെ മാലിദ്വീപ് ചിത്രങ്ങളിൽ കാണാനും കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രണ്ട് വർഷങ്ങൾക്ക് മുമ്പ് താൻ മറന്ന് വച്ച് തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി വീണ്ടും തിരികെയെത്തി എന്നായിരുന്നു മാലിദ്വീപ് ചിത്രങ്ങൾക്ക് ഒപ്പം അഹാന കുറിച്ചത്. അവിടെ നിന്നുള്ള കൂടുതൽ ചിത്രങ്ങളും വീഡിയോസും താരത്തിന്റെ ആരാധകർ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കടലിന്റെ അടിയിൽ നീന്തിത്തുടിക്കുന്ന വീഡിയോ അഹാന പങ്കുവച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക