ഇറ്റാലിയല്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ എസ് യു വി ശ്രേണിയില്‍ പുറത്തിറങ്ങിയ ഉറുസ് സ്വന്തമാക്കി പ്രൃഥ്വിരാജ്. ആഡംബര വാഹന പ്രേമികളുടെ സ്വപ്ന വാഹനമായ ഉറുസിന് ആക്സസറീസ് ഉള്‍പ്പടെ അഞ്ച് കോടി മൂല്യം വരും.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി മലയാള സിനിമയില്‍ ടോപ് ഗിയറില്‍ പറക്കുന്ന പൃഥ്വിരാജിന്റെ വാഹന കമ്ബവും പ്രശസ്തമാണ്. ലോകോത്തര ലക്ഷ്വറി കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടന്റെ ശേഖരത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് ലംബോര്‍ഗിനി എസ് യു വി ഉറുസ്. റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, ഔഡി, ബിഎംഡബ്ള്യു, മിനി ജോണ്‍ കൂപ്പര്‍ കൂടാതെ മറ്റൊരു ലംബോര്‍ഗിനിയും പൃഥ്വിരാജിന് സ്വന്തമായുണ്ട്. അതിലെ ലംബോര്‍ഗിനി ഹ്യുറക്കാനുമായി എക്സ്ചേഞ്ച് ചെയ്താണ് പൃഥ്വി ഉറുസ് സ്വന്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരുത്തിലും പെര്‍ഫോമന്‍സിലും ലുക്കിലും വാഹനപ്രേമികളുടെ മനസ്സ് കവര്‍ന്ന എസ് യു വി ആണ് ഉറുസ്. സ്റ്റാര്‍ട്ട് ചെയ്ത ശേഷം നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കേവലം 3.6 സെക്കന്റ് മതി ഉറൂസിന്. മണിക്കൂറില്‍ 305 കിലോമീറ്ററാണ് പരമാവധി വേഗം.

ബ്രേക്കിംഗിന്റെ കാര്യത്തിലും ഉറുസ് കരുത്തനാണ്. ലോകത്തിലെ തന്നെ ഏറ്റവും വേഗമുള്ള എസ് യു വിയായ ഉറുസ് സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. നിലവില്‍ ലംബോര്‍ഗിനിയുടെ രണ്ടാം തലമുറക്കാരനായ ഈ സൂപ്പര്‍ എസ് യു വി ഇന്ത്യയില്‍ സ്വന്തമാക്കാന്‍ ബുക്ക് ചെയ്ത് മാസങ്ങള്‍ കാത്തിരിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക