കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് രേഖപ്പെടുത്തും. കേസിലെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സ്വപ്ന നല്‍കിയ പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാകും മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും കേസില്‍ തെളിവെടുപ്പുകള്‍ തുടങ്ങുക.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മറ്റ് ഉന്നത രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരുകളും സ്വപ്ന പരാമര്‍ശിച്ച സാഹചര്യത്തിലാണ് ഇ ഡിയുടെ രണ്ടാംഘട്ട അന്വേഷണം തുടങ്ങുന്നത്. സ്വപ്നയുടെ രഹസ്യമൊഴി പരിശോധിച്ചുള്ള ചോദ്യങ്ങള്‍ക്കൊപ്പം കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിന്റെ പുസ്തകത്തിലെ ചില പരാമര്‍ശങ്ങളിലും സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കസ്റ്റംസിന് ഒന്നരവര്‍ഷം മുമ്ബ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ഇ ഡിക്കു നല്‍കാന്‍ വിധിയായെങ്കിലും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. ഇതുകൂടി ലഭിച്ചശേഷം രണ്ടു രഹസ്യമൊഴികളും താരതമ്യം ചെയ്ത് കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കും. അതിനിടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഇന്ന് സെഷന്‍സ് കോടതി പരി​ഗണിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക