തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. മെയ് 21ന് പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുറഞ്ഞ ഇന്ധനവില വിലവര്‍ധനവില്ലാതെ 30 ദിവസം പിന്നിട്ടിരിക്കുകയാണ്. ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പെട്രോള്‍ ലിറ്ററിന് 8.69 രൂപയും ഡീസലിന് 7.05 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.
അതേസമയം, അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയില്‍ വില ബാരലിന് 110 ഡോളറിന് മുകളിലാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 96.72 രൂപയും മുംബൈയില്‍ 111.35 രൂപയുമാണ്. ഡീസലിന് ഡല്‍ഹിയില്‍ ലിറ്ററിന് 89.62 രൂപയും മുംബൈയില്‍ 97.28 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഈ ഇടിവ് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. പ്രത്യേകിച്ച്‌ പെട്രോളും ഡീസലും നഷ്ടത്തില്‍ വില്‍ക്കുന്ന പൊതുമേഖലാ എണ്ണക്കമ്ബനികള്‍ക്ക്.

മെയ് 21ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പിന്നാലെ മെയ് 22ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് കുറച്ചു. അതിനുശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്ക് സ്ഥിരമായി തുടരുന്നു, പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കേന്ദ്രം എക്സൈസ് തീരുവ ഇനത്തില്‍ കുറച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനനിരക്ക്

ഡല്‍ഹി- പെട്രോള്‍ ലിറ്ററിന് 96.72 രൂപ ഡീസല്‍ ലിറ്ററിന് 89.62 രൂപ

മുംബൈ- പെട്രോള്‍ ലിറ്ററിന് 111.35 രൂപ, ഡീസല്‍ ലിറ്ററിന് 97.28 രൂപ

കൊല്‍ക്കത്ത- പെട്രോള്‍ ലിറ്ററിന് 106.03 രൂപ .ഡീസല്‍ ലിറ്ററിന് 92.76 രൂപ

ചെന്നൈ- പെട്രോള്‍ ലിറ്ററിന് 102.63 രൂപ , ഡീസല്‍ ലിറ്ററിന് 94.24 രൂപ

ഭോപ്പാല്‍- പെട്രോള്‍ ലിറ്ററിന് 108.65 രൂപ , ഡീസല്‍ ലിറ്ററിന് 93.90 രൂപ

ഹൈദരാബാദ്- പെട്രോള്‍ ലിറ്ററിന് 109.66 രൂപ . ഡീസല്‍ ലിറ്ററിന് 97.82 രൂപ

ബെംഗളൂരു- പെട്രോള്‍ ലിറ്ററിന് 101.94 രൂപ , ഡീസല്‍ ലിറ്ററിന് 87.89 രൂപ

ഗുവാഹത്തി- പെട്രോള്‍ ലിറ്ററിന് 96.01 രൂപ , ഡീസല്‍ ലിറ്ററിന് 83.94 രൂപ

ലഖ്‌നൗ- പെട്രോള്‍ ലിറ്ററിന് 96.57 രൂപ , ഡീസല്‍ ലിറ്ററിന് 89.76 രൂപ

ഗാന്ധിനഗര്‍- പെട്രോള്‍ ലിറ്ററിന് 96.63 രൂപ , ഡീസല്‍ ലിറ്ററിന് 92.38 രൂപ

തിരുവനന്തപുരം- പെട്രോള്‍ ലിറ്ററിന് 107.71 രൂപ , ഡീസല്‍: ലിറ്ററിന് 96.52 രൂപ.

മറ്റ് പ്രധാന നഗരങ്ങളിലെ വില

നോയിഡയില്‍ പെട്രോള്‍ ലിറ്ററിന് 96.79 രൂപയും ഡീസല്‍ 89.96 രൂപയുമായി.
പട്‌നയില്‍ പെട്രോള്‍ ലിറ്ററിന് 107.24 രൂപയും ഡീസല്‍ 94.04 രൂപയുമായി.
പോര്‍ട്ട് ബ്ലെയറില്‍ പെട്രോള്‍ ലിറ്ററിന് 84.10 രൂപയും ഡീസലിന് 79.74 രൂപയുമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക