തിരുവനന്തപുരം:കമിതാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി, കല്ലറ പഴവിള സ്വദേശി സുമി എന്നിവരാണ് മരിച്ചത്. ഇരുവരെയും സുമിയുടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലും സുമിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സുമിയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉണ്ണിക്ക് 21ഉം സുമിക്ക് 18ഉം വയസ്സാണ് പ്രായം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഉണ്ണിയും സുമിയും തമ്മില്‍ 3 വര്‍ഷത്തോളമായി പ്രണയത്തില്‍ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുറച്ച്‌ നാളായി ഇരുവരും തമ്മില്‍ ഇടയ്ക്ക് പിണക്കം ഉണ്ടായിരുന്നു. ഉണ്ണി തന്നെ മര്‍ദ്ദിച്ചതായി സുമി വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ശനിയാഴ്ച്ച സുമിയും ഉണ്ണിയും തമ്മില്‍ പിണങ്ങുകയും സുമി ശ്വസം മുട്ടലിനുള്ള എട്ട് ഗുളികകള്‍ ഒരുമിച്ച്‌ എടുത്ത് കഴിക്കുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക