തിരുവനന്തപുരം: അഗ്നിപഥിന്റെ പൂർണ വിവരങ്ങൾ വ്യോമസേന പ്രസിദ്ധീകരിച്ചു. 17 വയസ് മുതൽ 21 വയസ് വരെയുള്ളവർക്ക് അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സേവനകാലയളവിൽ പ്രതിമാസ വേതനം മുപ്പതിനായിരം രൂപ ലഭിക്കും. സേവന കാലയളവിൽ മരണം സംഭവിച്ചാൽ 48 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ 44 ലക്ഷം രൂപയുടെ അധിക ധന സഹായവും കുടുംബത്തിന് ലഭിക്കും.

സേവന കാലയളവിൽ കോമൺ അസസ്‌മെന്റ് മെത്തഡോളജി പിന്തുടരും. വ്യോമസേന നൽകുന്ന ചുമതലകളാണ് അഗ്നിവീരന്മാർ നിർവഹിക്കേണ്ടത്.
സ്തുത്യർഹ സേവനത്തിന് അവാർഡിനും മെഡലുകൾക്കും അർഹതയുണ്ട്. അപേക്ഷാർത്ഥികൾക്ക് നിർദിഷ്ട മെഡിക്കൽ യോഗ്യത വേണമെന്നും ബ്ലൂ പ്രിന്റിൽ പറയുന്നു. സ്ഥിരം ജോലിയ്ക്കുള്ള അർഹതയല്ല അഗ്‌നിവീർ നിയമനമെന്നും ഐ.എ.എഫ് വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഗ്‌നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്‌മെന്റ് നാളെ തുടങ്ങാനിരിക്കെ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗമാണ് രാജ്‌നാഥ് സിംഗ് വിളിച്ചത്.

പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‌നാഥ് സിംഗിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക