മാരാരിക്കുളം: കൊച്ചി സ്വദേശിയായ യുവതിയെ 77 ലീറ്റർ വിദേശമദ്യവും 30 ലീറ്റർ കോടയും 500 ഗ്രാം ചന്ദനത്തടിയുമായി പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നാടേകാട്ടെ വാടകവീട്ടിൽനിന്നാണ് കൊച്ചി മുണ്ടൻവേലി കുട്ടത്തിപറമ്പിൽ സജിത (38) പിടിയിലായത്.

കഴിഞ്ഞ ദിവസം കലവൂർ ലെപ്രസി ജംക്‌ഷന് സമീപത്തെ വീട്ടിൽ നിന്ന് 5 കിലോഗ്രാം ചന്ദനത്തടിയും 1,000 പാക്കറ്റ് നിരോധിച്ച പുകയില ഉൽപന്നങ്ങളും വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടിയുമായി പിടിയിലായ ദീപുമോനാണ് സജിതയ്ക്ക് മദ്യവും മറ്റും എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജില്ലാ നർകോട്ടിക് സെല്ലിന്റെ സഹായത്തോടെ മാരാരിക്കുളം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അര ലീറ്ററിന്റെ 149 കുപ്പികളിലും 750 മില്ലിയുടെ 8 കുപ്പികളിലുമായിരുന്നു മദ്യം. പുതുച്ചേരിയിൽ നിർമിച്ച മദ്യം കടത്തിക്കൊണ്ടുവന്നതാണെന്നും പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാറ്റുപകരണങ്ങളും കണ്ടെടുത്തു. പുതുച്ചേരിയിൽനിന്ന് ട്രെയിനിലും മറ്റും മദ്യം എത്തിച്ചു വിൽക്കുകയായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. ആവശ്യക്കാർക്ക് ദീപുമോനാണ് മദ്യം എത്തിച്ചിരുന്നത്. സജിതയും ദീപവും ചേർന്ന് മാസങ്ങളായി മദ്യ, ലഹരിമരുന്ന് കച്ചവടം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊച്ചിയിലുള്ള ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് 2 വർഷമായി ദീപുവിനൊപ്പം ആലപ്പുഴയിൽ പല സ്ഥലങ്ങളിലായി താമസിക്കുകയായിരുന്നു സജിത. 6 മാസം മുൻപാണ് നാടേകാട്ട് വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. ചന്ദനത്തടി വനം വകുപ്പിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക