അനന്തന്റെ മകന്‍ അര്‍ജുന്‍. നാടുവാഴികളിലെ ഈ രണ്ടു കഥാപാത്രങ്ങളെ ആര്‍ക്കാണ് മറക്കാനാവുക? അച്ഛന് വേണ്ടി ഏതറ്റം വരെയും പോകാന്‍ ഒരുമ്ബെടുന്ന മകന്‍. അച്ഛനായി മധുവും (Madhu), മകനായി മോഹന്‍ലാലും (Mohanlal). അങ്ങനെ എത്രയെത്ര സിനിമകള്‍, കഥാപാത്രങ്ങള്‍.

ഈ ഫാദേഴ്‌സ് ഡേയില്‍ സ്‌ക്രീനില്‍ പലവട്ടം തന്റെ അച്ഛന്‍ വേഷം ചെയ്ത നടന്‍ മധുവിനെ തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ച സന്തോഷം പോസ്റ്റിലൂടെ പങ്കിടുകയാണ് മോഹന്‍ലാല്‍. മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം സിനിമയില്‍ ഒന്നിക്കേണ്ടിയിരുന്നെങ്കിലും, മധു അനാരോഗ്യം മൂലം ആ കഥാപാത്രം ചെയ്തിരുന്നില്ല. തിരുവനന്തപുരം കണ്ണന്‍മൂലയിലാണ് മധുവിന്റെ വീട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

‘സ്ക്രീനില്‍ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സര്‍. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തില്‍ ഗുരുതുല്യനും. ഇന്ന് ഈ പിതൃ ദിനത്തില്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടില്‍ സന്ദര്‍ശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാര്‍ത്ഥകമായി,’ മോഹന്‍ലാല്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക