തിരുവനന്തപുരം: വര്‍ക്കല ഓടയം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവ ദന്ത ഡോക്ടര്‍ മരിച്ചു. കോയമ്ബത്തൂര്‍ പല്ലടം സ്വദേശി അജയ് വിഘ്നേഷ് (24) ആണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാലശിവരാമന്റെ (23) നില ഗുരുതരമാണ്. ഇദ്ദേഹത്തെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ചയാണ് അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വര്‍ക്കലയില്‍ എത്തിയത്. ഞായറാഴ്ച വൈകിട്ട് നാലിന് ഇടവ ഓടയം കടപ്പുറത്ത് കുളിക്കാനിറങ്ങി. കുളി കഴിഞ്ഞു കരയ്ക്കെത്തിയ ശേഷം അജയും ബാലശിവരാമനും വീണ്ടും കുളിക്കാനായി കടലിലേക്ക് ഇറങ്ങി. ഇതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാര്‍ രണ്ടുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അജയ് മരിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക