കോട്ടയം: ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ, പിടികിട്ടാപ്പുള്ളിയായ പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി പാലാ പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പിടികിട്ടാപ്പുള്ളി കിഴതടിയൂര്‍ സ്വദേശി ആര്‍.രാഹുലാണ് പിടിയിലായത്. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ പ്രതിയെ കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി 2020 ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മുത്തോലിക്കടവ് ഭാഗത്ത് പ്രതി ഉണ്ടാവുമെന്ന സൂചനയെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. എന്നാല്‍ പൊലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പാലാ പൊലീസിന്റെ നേതൃത്വത്തില്‍ രാഹുലിനെ ഓടിച്ചിട്ട് പിടികൂടി. വിചാരണ നീണ്ടുപോയതിനാല്‍ പോക്സോ കേസില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്നായിരുന്നു രാഹുല്‍ ഒളിവില്‍ പോയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക