തിരുവനന്തപുരം: ഓണ്‍ലൈന്‍ ​ഗെയിമിം​ഗിലെ ചതിക്കുഴികളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കളിക്കാരുടെ, പ്രത്യേകിച്ച്‌ കുട്ടികളുടെ മനസ്സിനെ ഏറെ സ്വാധീനിക്കുന്ന പ്ലാറ്റ്ഫോം എന്നുള്ളതു കൊണ്ട് തന്നെ ഓണ്‍ലൈന്‍ ലൈം​ഗിക കുറ്റവാളികളുടെ മികച്ച വിളനിലമാണ്. വ്യക്തി വിവരങ്ങള്‍ മറച്ചു പിടിച്ച്‌ സഹകളിക്കാരായി ഒപ്പം കൂടുന്ന ഇത്തരം വേട്ടക്കാര്‍ ക്രമേണ കുട്ടികളുടെ മനസ്സിന്റെ നിയന്ത്രണം കൈക്കലാക്കി തെറ്റുകളിലേക്ക് നയിക്കുന്നു.

കൂടാതെ, ​ഗെയിമുകളില്‍ ലഭ്യമാകുന്ന നൂതന ചാറ്റിം​ഗ്, വീഡിയോ സ്ട്രീമിം​ഗ്, സിമുലേഷന്‍ സാങ്കേതിക വിദ്യകള്‍ ഉപയോ​ഗിച്ച്‌ കുട്ടികളെ ലൈം​ഗിക ചൂഷണങ്ങളിലേക്കും മറ്റ് ​ഗുരുതര കുറ്റകൃത്യങ്ങളിലേക്കും തള്ളിവിടുന്നുവെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു. അതേസമയം, ഓണ്‍ലൈന്‍ വാതുവെപ്പ് പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ ദിവസം മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച്‌ പരസ്യം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അച്ചടി, ഇലക്‌ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്‍കി. നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും, യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ സാമ്ബത്തികവും സാമൂഹ്യവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച്‌ യുവാക്കള്‍ക്കും കുട്ടികള്‍ക്കും കാര്യമായ സാമ്ബത്തിക, സാമൂഹിക-സാമ്ബത്തിക അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്. ഓണ്‍ലൈന്‍ വാതുവെപ്പ് വെബ്‌സൈറ്റുകളുടെ നിരവധി പരസ്യങ്ങള്‍ അച്ചടി, ഇലക്‌ട്രോണിക്, സോഷ്യല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ഓണ്‍ലൈന്‍ വാതുവെപ്പിന്റെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. കൂടാതെ ഉപഭോക്തൃ സംരക്ഷണ നിയമം 2019, 1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റെഗുലേഷന്‍ ആക്‌റ്റ്, പ്രസ് കൗണ്‍സില്‍ കൗ ഓഫ് ഇന്ത്യയുടെ പ്രസ് കൌണ്‍സില്‍ ആക്‌ട് 1978 , എന്നിവ പ്രകാരം പെരുമാറ്റച്ചട്ടങ്ങളും മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ പരസ്യ ഇടനിലക്കാരും, പ്രസാധകരും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ഇത്തരം പരസ്യങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുകയോ, ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യം വച്ച്‌ അത്തരം പരസ്യങ്ങള്‍ ചെയ്യുകയോ അരുതെന്ന് ഐ ആന്‍ഡ് ബി മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക