സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളെയും അതിനെ തുടര്‍ന്നുള്ള പ്രതിപക്ഷ സമരങ്ങളെയും പ്രതിരോധിക്കാന്‍ ഫ്ലക്സ് പ്രചാരണവുമായി സിപിഎം. പിണറായിയുടെ മാസ് ഡയലോഗുകള്‍ ഉള്‍പ്പടെ എഴുതിയ ഫ്ലക്സുകള്‍ തലസ്ഥാനനഗരത്തില്‍ നിരന്നുകഴിഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും വിവിധ ലോക്കല്‍ കമ്മിറ്റികളും ബ്രാഞ്ചുകളുമാണ് നഗരംനീളെ ഫ്ലക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടു എന്ന പ്രയോഗമാണ് കൂടുതല്‍ ഫ്ളക്സുകളിലും. പിണറായിയെ രാഷ്ട്രീയസൂര്യതേജസെന്നും ചൈതന്യമെന്നുമെല്ലാം പുകഴ്ത്തിയിട്ടുമുണ്ട്. നേരത്തെ പിണറായിയെ ക്യാപ്റ്റനായി ചിത്രീകരിച്ചപ്പോള്‍ തന്നെ വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോള്‍ അതിനപ്പുറത്താണ് പ്രചാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയ സൂര്യതേജസിനെതിരെ നായ്ക്കളുടെ കൂട്ടക്കുര, ഇല്ലാ തകര്‍ക്കാന്‍ പറ്റില്ല ഈ ചൈതന്യത്തെ എന്നാണ് ഒരു ഫ്ളക്സ്. നീയൊന്നും ഒരു ചുക്കും ചെയ്യില്ല, ഇവിടെ ഭരിക്കുന്നത് ഇടതു പക്ഷമാണ് എന്ന് മറ്റൊരെണ്ണം. പിണറായി സര്‍ക്കാരിനു വേണ്ടിയല്ല, പിണറായിക്കായാണ് ഫ്ളക്സുകള്‍ നിരന്നിരിക്കുന്നതെന്ന് സാരം.

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ ആരോപണങ്ങളും അതിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിണറായിക്കായി പ്രതിരോധക്കോട്ട തീര്‍ക്കാനുറച്ച് പാര്‍ട്ടി രംഗത്തിറങ്ങിയത്. എന്നാല്‍ പാര്‍ട്ടി തീരുമാനം താഴെ തട്ടിലേക്ക് എത്തിയപ്പോള്‍ പുകഴ്ത്തലിലേക്ക് കാര്യങ്ങള്‍ മാറിയെന്നു മാത്രം. ഫ്ളക്സുകളുടെ വിഡിയോ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക