ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍​ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധിയുടെയും നിക്ഷേപങ്ങള്‍ ഒന്ന് പരിശോധിക്കാം. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളടെ അടിസ്ഥാനനത്തിലാണ് ഈ വിലയിരുത്തല്‍.

പ്രധാനമന്ത്രിയുടെ നിക്ഷേപം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കണക്ക് പ്രകാരം 1,37,19,733 കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇതില്‍ സ്റ്റേറ്റ് ബാങ്കിലെ സ്ഥിര നിക്ഷേപമായി 1,27,81,574 രൂപയുണ്ട്, 20,000 രൂപയുടെ ടാക്‌സ് സേവിംഗ്‌സ് ബോണ്ട് നിക്ഷേപവും പ്രധാനമന്ത്രിക്കുണ്ട്. പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 7,61,466 രൂപയുടെ നിക്ഷേപം 2019തില്‍ നരേന്ദ്രമോദിക്കുണ്ട്. 1,13,800 രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ മോതിരം, ​1,90,347 രൂപയുടെ ഇന്‍ഷൂറന്‍സ് എന്നിങ്ങനെയാണ് പ്രധാനമന്ത്രിയുടെ നിക്ഷേപങ്ങള്‍. ഗുജറാത്തില്‍ 1,10,00,000 രൂപ വില മതിക്കുന്ന വസതുവും അദ്ദേഹത്തിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ 4,143 രൂപയും ഉണ്ട്.

രാഹുല്‍ ​ഗാന്ധിയുടെ നിക്ഷേപം

കുറച്ചു കൂടി വൈവിധ്യമുള്ളതാണ് കോണ്‍​ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പോര്‍ട്ട്‌ഫോളിയോ. രാഹുല്‍ ​ഗാന്ധിയുടെ കയ്യില്‍ 11,33,693 രൂപയുണ്ട്. എച്ചഡിഎഫ്‌സി ബാങ്കില്‍ 7 ലക്ഷത്തിന്റെ സ്ഥിര നിക്ഷപവും 39,89,037 രൂപയുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേവുമുണ്ട്. ഓഹരികളിലും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലുമായി 4,07,48,535 കോടി രൂപയും ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ 1,11,96,147 രൂപയും രാഹുല്‍​ ​ഗാന്ധി നിക്ഷേപിച്ചിട്ടുണ്ട്. 2,91,367 രൂപയുടെ സ്വര്‍ണ നിക്ഷേപം രാഹുല്‍ ​ഗാന്ധിക്കുണ്ട്. ആകെ നിക്ഷേപം 5,80,58,770 രൂപയാണ്. 10,08,18,284 രൂപയുടെ വസ്തുകള്‍ അദ്ദേഹത്തിനുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക