കാസര്‍കോട് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ അറസ്റ്റ് വൈകുന്നതിനെതിരെ കുടുംബം രംഗത്ത്. തെളിവ് സഹിതം പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ഷുഹൈല പൊതുപരീക്ഷയുടെ തലേദിവസമാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. മരണത്തില്‍ ദുരൂഹതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടംബം പിറ്റേദിവസം ആദൂര്‍ പൊലീസിന് പരാതി നല്‍കി. ഷുഹൈല ഉപയോഗിച്ചിരുന്ന ഫോണ്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഷുഹൈലയെ നാല് യുവാക്കള്‍ സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അതിലൊരു യുവാവ് സംഭവം നടക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് ഷുഹൈലയുടെ ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും വ്യക്തമായി. ഇത് സംബന്ധിച്ച എല്ലാ തെളിവുകളും പൊലീസിന് കുടുംബം കൈമാറിയിരുന്നു. എന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ അന്വഷേണം നീട്ടി കൊണ്ടു പോവുകയാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷുഹൈലയുടെതെന്ന് കരുതുന്ന ശബ്ദസന്ദേശങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. കൂടാതെ ഷുഹൈലയുടെ സുഹൃത്തുക്കള്‍ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണം നീട്ടികൊണ്ടു പോകുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിക്കാനും ആലോചനയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക