ശ്രീലങ്കയിലെ സാമ്ബത്തികപ്രതിസന്ധി ചൂണ്ടികാട്ടി കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം,പശ്ചിമ ബംഗാള്‍,പഞ്ചാബ്,രാജസ്ഥാന്‍,ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ചിലവുകള്‍ ചുരുക്കി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

അയല്‍രാജ്യമായ ശ്രീലങ്കയില്‍ കടബാധ്യത മൂലമുണ്ടായ സാമ്ബത്തികപ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടിയാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളം, പഞ്ചാബ്,ബിഹാര്‍,രാജസ്ഥാന്‍,പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കടത്തിന്‍്റെ വളര്‍ച്ച കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ മൊത്തം ആഭ്യന്തര ഉത്പാദനവളര്‍ച്ചയെ മറികടന്നതായി ലേഖനത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചില സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതികള്‍ പുനരാരംഭിച്ചതും അര്‍ഹമല്ലാത്ത സൗജന്യങ്ങള്‍ നല്‍കിയതുമായ നടപടികളില്‍ തിരുത്തല്‍ ആവശ്യമാണ്. നികുതിവരുമാന ഇനത്തിലെ കുറവ്. ഏര്‍പ്പെട്ടിട്ടുള്ള ചിലവുകള്‍ക്ക് ചിലവാക്കേണ്ട തുക,സബ്സിഡി ഭാരം എന്നിവ കൊവിഡ് തളര്‍ത്തിയ സമ്ബദ്വ്യവസ്ഥയെ കൂടുതല്‍ വഷളാക്കിയെന്നും ലേഖനത്തില്‍ പറയുന്നു. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നിര്‍ദേശ പ്രകാരം സാമ്ബത്തിക വിദഗ്ദ്ധരുടെ ഒരു സംഘത്തിന്റെയാണ് ലേഖനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക