Pലോകത്തെ മൊത്തം വാഹനങ്ങളുടെ എണ്ണത്തില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളതെങ്കിലും റോഡപകടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍. 11 ശതമാനം. പ്രതിവര്‍ഷം അഞ്ചുലക്ഷം റോഡപകടങ്ങളാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. ഒന്നരലക്ഷം പേരാണ് പ്രതിവര്‍ഷം മരണമടയുന്നത്. ഇന്റര്‍ നാഷണല്‍ റോഡ് ഫെഡറേഷന്‍ (ഐആര്‍എഫ്) ആണ് പ്രസ്തുത കണക്കുകള്‍ പുറത്തുവിട്ടത്. ആഗോളതലത്തില്‍ റോഡ് സുരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐആര്‍എഫ്.റോഡപകട നിരക്ക് 11 ശതമാനത്തിന്റെ 50 ശതമാനമാക്കി 2025-ഓടെ കുറച്ചുകൊണ്ടു വരാനാണ് ഐആര്‍എഫിന്റെ ശ്രമങ്ങള്‍.

ജപ്പാനിലെ റോഡപകട നിരക്ക് 11 ശതമാനം തന്നെയാണെങ്കിലും മരണനിരക്ക് കേവലം 4674 ആണ്. ഹൈവേകളുടെ 150-250 കിലോ മീറ്റര്‍ റോഡ് ഏറ്റവും അപകടകാരികളാണ്. കേരളവും ഈ ഏഴ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടും. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. ഐആര്‍എഫ് ഇന്ത്യ ചാപ്റ്റര്‍ റോഡ് സുരക്ഷിതത്വത്തെപ്പറ്റി സംഘടിപ്പിച്ച സെമിനാര്‍ അല്‍ഫോന്‍സ് കണ്ണന്താനം എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ റോഡിലെ അരാജകത്വ ഭീകരമാണെന്ന് അദ്ദേഹം പറഞ്ഞു. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണം. സൈക്കിളുകാര്‍ക്കും നിയമം ലംഘിക്കുന്നവരെയും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും കര്‍ശനമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.റോഡപകടങ്ങള്‍ കുറച്ചുകൊണ്ടു വരാന്‍ ഐആര്‍എഫ് സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് ഐആര്‍എഫ് ഇന്ത്യാ ചാപ്റ്റര്‍ പ്രസിഡന്റ് സതീഷ് പരേഖ് വ്യക്തമാക്കി. 2025-ഓടെ റോഡപകടമരണനിരക്ക് 50 ശതമാനമാക്കി കുറയ്ക്കുകയാണ് ലക്ഷ്യം.റോഡപകട നിരക്ക് 2030-ല്‍ 50 ശതമാനം കണ്ട് കുറയ്ക്കാന്‍ ശക്തമായ ബോധവത്ക്കരണം ആവശ്യമാണെന്ന് റോഡ് സുരക്ഷാ സൊലൂഷന്‍ സേവന ദാതാക്കളായ ആവ്‌രി ഡെന്നിസണ്‍ ബിസിനസ് ഡയറക്ടര്‍ പീറ്റര്‍ കൂമന്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാരുതി സുസുക്കി ഇന്ത്യാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാഹുല്‍ ഭാരതി, രാജസ്ഥാന്‍ പോലീസ് എഡിജി (ട്രാഫിക്) വി.കെ. സിങ്ങ്, ആവ് നി ഡെന്നിസണ്‍ ബിസിനസ് തലവന്‍ അമല്‍ദീപ് സിങ്ങ്, പ്രഭവ് ലേണിങ്ങ്‌സ് പ്രസിഡന്റ് പരുല്‍ കുമാര്‍, ഐആര്‍എഫ് ഇന്ത്യാ ചാപ്റ്റര്‍ സിഇഒ ബിജു മുത്തുു, ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ്ങ് എച്ച്ഒഡി പ്രൊഫ. സേവാ റാം, എന്‍എച്ച്എഐ ടെക്‌നിക്കല്‍ മെമ്പര്‍ മഹാബീര്‍ സിങ്ങ്, റോഡ് സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ടി. കൃഷ്ണപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക