മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചആള്‍ക്ക് ലഭിച്ചത് അഞ്ച് 500 രൂപ നോട്ടുകള്‍. അമ്ബരന്ന് ഒരു തവണ കൂടി 500 രൂപ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ക്ക് വീണ്ടും ലഭിച്ചതും അഞ്ച് 500 രൂപ നോട്ടുകള്‍ തന്നെ. ഇങ്ങനെ റണ്ട് തവണയായി 2,500 രൂപ വീതം അയാള്‍ക്ക് ലഭിച്ചു. നാഗ്പൂര്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഖപര്‍ഖേഡ ടൗണിലുള്ള ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മിലാണ് വിചിത്രമായ ഈ സംഭവം നടന്നത്.

ബുധനാഴ്ചയാണ് മെഷീനില്‍ നിന്ന് അഞ്ചിരട്ടി പണം ലഭിച്ചത്. ഇതോടെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഉടന്‍ തന്നെ പണം പിന്‍വലിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എടിഎമ്മിന് പുറത്ത് തടിച്ചുകൂടിയത്. ബാങ്ക് ഇടപാടുകാരില്‍ ഒരാള്‍ ലോക്കല്‍ പൊലീസിനെ വിവരമറിയിക്കുന്നതുവരെ ഇത് തുടര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് എടിഎം ക്ലോസ് ചെയ്തു. തുടര്‍ന്ന് അവര്‍ ബാങ്കിനെ വിവരമറിയിച്ചതായി ഖപര്‍ഖേഡ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ കാരണം എടിഎമ്മില്‍ നിന്ന് അധിക പണം വിതരണം ചെയ്യുകയായിരുന്നു. 100 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുന്നതിനായി എടിഎം ട്രേയില്‍ 500 രൂപയുടെ കറന്‍സി നോട്ടുകള്‍ തെറ്റായാണ് സൂക്ഷിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക