ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ 100-ാം വയസിലേക്ക്. ജൂണ്‍ 18നാണ് അമ്മ ഹിരാബയുടെ ജന്മ ദിനം. പിറന്നാള്‍ ദിനത്തില്‍ ജന്മനാടായ വഡ്‌നഗറില്‍ മതചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് നരേന്ദ്ര മോദിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദി പറഞ്ഞു.

ജൂണ്‍ 18ന് മോദി ഗുജറാത്തിലെ പാവഗഡ് ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് വഡോദരയില്‍ റാലിയെ അഭിസംബോധന ചെയ്തതിന് ശേഷം സഹോദരന്‍ പങ്കജിനൊപ്പം ഗാന്ധിനഗറില്‍ താമസിക്കുന്ന അമ്മയെ സന്ദര്‍ശിക്കും. പിറന്നാള്‍ ദിനത്തില്‍ അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തില്‍ മോദി കുടുംബത്തിന്‍റെ സമൂഹ സദ്യയും ഉണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഭജന്‍ സന്ധ്യ, ശിവ ആരാധന, സുന്ദര്‍കാണ്ഡ് പഥ് തുടങ്ങിയ പരിപാടികളുമുണ്ടാകും. മാര്‍ച്ചിലാണ് നരേന്ദ്ര മോദി തന്‍റെ അമ്മയെ അവസാനമായി സന്ദര്‍ശിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക