മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കമൽഹാസൻ. ഇദ്ദേഹം ഏകദേശം സിനിമയിൽ നിന്നും റിട്ടയർ ചെയ്ത പോലെ ആയിരുന്നു. ശക്തമായ തിരിച്ചുവരവ് ആണ് ഇദ്ദേഹം ഇപ്പോൾ ബോക്സ് ഓഫീസിൽ നടത്തിയിരിക്കുന്നത്. വിക്രം എന്ന സിനിമ ഗംഭീര അഭിപ്രായത്തോടെ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നമ്മുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലാണ് സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം വിജയ് സേതുപതി ആണ് വില്ലൻ വേഷത്തെ അവതരിപ്പിച്ചത്.

റിലീസ് ചെയ്ത ദിവസം മുതൽ ഗംഭീര അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന് ഇതിനോടകം 315 കോടി രൂപ ലഭിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രമായി ഏകദേശം 150 കോടിക്ക് മുകളിലാണ് വിക്രം നേടിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. കമൽ ഹാസൻ തന്നെയാണ് സിനിമ പ്രൊഡ്യൂസ് ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. സിനിമയിൽ ഒരു കേന്ദ്രകഥാപാത്രമായി അതിഥി വേഷത്തിൽ സൂര്യ എത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൂര്യയ്ക്ക് താരം ഒരു റോളക്സ് വാച്ച് സമ്മാനമായി നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രതിഫലം വാങ്ങാതെയാണ് സൂര്യ ഈ സിനിമയിൽ അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ലോകേഷ് കനകരാജ് ആണ് സിനിമ സംവിധാനം ചെയ്തത്. ഇദ്ദേഹത്തിന് ഒരു ആഡംബര കാർ ആണ് കമൽഹാസൻ സമ്മാനമായി നൽകിയത്. ഇപ്പോൾ വിക്രം എന്ന സിനിമയിൽ നിന്നും ലഭിച്ച കോടികൾ എന്ത് ചെയ്യും എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകുകയാണ് കമൽഹാസൻ.

“ഞാനെൻറെ കടങ്ങളെല്ലാം തിരിച്ച് അടയ്ക്കും. എനിക്ക് തൃപ്തി ആകുന്നതുവരെ ഞാൻ ഒരുപാട് ഭക്ഷണം കഴിക്കും. എൻറെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്നെക്കൊണ്ട് കഴിയുന്ന വിധത്തിലുള്ള സഹായങ്ങൾ നൽകും. അതിനുശേഷം ഒന്നും ബാക്കി ഇല്ലെങ്കിൽ ഇനി കൊടുക്കാനില്ല എന്നു പറയും” – ഇതായിരുന്നു കമലഹാസൻ പറഞ്ഞ വാക്കുകൾ. ലോട്ടറി അടിച്ച ഒരു സാധാരണക്കാരൻ പറയുന്ന അതേ വാക്കുകൾ തന്നെയാണല്ലോ ഇത്രയും വലിയ ഒരു കോടീശ്വരനായ കമൽഹാസനും പറയുന്നത് എന്നാണ് ഇപ്പോൾ മലയാളികൾ അഭിപ്രായപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക