ദില്ലി: സ്റ്റേറ്റ് ബാക്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. അക്കൗണ്ട് ബ്ലോക്കായി എന്ന എസ് എം എസ് ലഭിക്കുന്ന ഉപയോക്താക്കളാണ് ശ്രദ്ധിക്കേണ്ടത്. എസ് ബി ഐ അക്കൗണ്ട് ബ്ലോക്ക് ആണെന്ന എസ് എം എസ് ലഭിക്കുകയും ഒപ്പം ഒരു ലിങ്ക് നല്‍കുകയും ചെയ്തുള്ളതാണ് വ്യാജ സന്ദേശം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങളടക്കം നല്‍കിയാല്‍ അക്കൗണ്ട് ശരിയാകുമെന്നുമാണ് വ്യാജ സന്ദേശത്തില്‍ പറയുന്നത്.

സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും വിവരങ്ങള്‍ പങ്കിടരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. എസ് ബി ഐ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ ഇ മെയിലിലൂടെയോ, എസ് എം എസിലൂടെയോ ആവശ്യപ്പെടില്ലെന്നും പി ഐ ബി അറിയിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇ മെയിലുകളോ എസ് എം എസോ എസ് ബി ഐയുടെ പേരില്‍ ലഭിച്ചാല്‍ [email protected] എന്ന വിലാസത്തില്‍ ഉടന്‍ അറിയിക്കണണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക