തിരുവനന്തപുരം: നാല് വയസുകാരി പാമ്ബു കടിയേറ്റു മരിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. തിരുവട്ടാറിന് സമീപം കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍ (37) ആണ് അറസ്റ്റിലായത്. ഇയാളുടെ മകള്‍ സുഷ്വിക മരിച്ച സംഭവത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

മദ്യപിച്ച്‌ വീട്ടിലെത്തി ബഹളം വെച്ച സുരേന്ദ്രനെ പേടിച്ച്‌ സഹോദരങ്ങള്‍ക്കൊപ്പം സമീപത്തുള്ള തോട്ടത്തില്‍ ഒളിച്ചിരിക്കുമ്ബോഴാണ് സുഷ്വികയെ പാമ്ബു കടിച്ചത്. സുരേന്ദ്രന്‍- സുജിമോള്‍ ദമ്ബതിമാരുടെ മൂന്ന് മക്കളില്‍ ഇളയവളാണ് സുഷ്വിക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അച്ഛന്‍ പതിവായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്നും അച്ഛനെ പേടിച്ചാണ് തോട്ടത്തില്‍ ഒളിച്ചതെന്നും സുഷ്വികയുടെ സഹോദരങ്ങള്‍ പറയുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണവും സുജിമോള്‍ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് തിരുവട്ടാര്‍ പൊലീസ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക