പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘കടുവ’യില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പത്ത് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സീനിലാകും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്.

ഷാജി കൈലാസ് ആണ് ‘കടുവ’ സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനെ കേന്ദ്ര കഥപാത്രമാക്കി ‘എലോണ്‍’ എന്ന മറ്റൊരു ചിത്രവും ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്‌റോയ്‌യാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 30ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന് കോടതിയുടെ സ്‌റ്റേ ഉണ്ടായിരുന്നു. കുരുവിനാക്കുന്നില്‍ കുറുവാച്ചന്‍ എന്ന ജോസ് കുറുവാച്ചന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തിനെതിരെ കുറുവാച്ചന്‍ തന്നെയാണ് ഹര്‍ജി നല്‍കിയത്. ചിത്രം തനിക്ക് മാനസിക വിഷമതകള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.

പിന്നീട് സ്റ്റേ കോടതി പിന്‍വലിക്കുകയായിരുന്നു. കടുവ എന്ന സിനിമയുടെ ചിത്രീകരണത്തെ കുറിച്ച്‌ നേരത്തെ തന്നെ ജോസ് കുരുവിനാക്കുന്നേലിന് അറിയാമായിരുന്നു. 2020ല്‍ സ്‌ക്രിപ്റ്റ് പൂര്‍ണമായും വായിച്ചിരുന്നു. എന്നാല്‍ സിനിമയ്‌ക്കെതിരെ ജോസ് അന്ന് എതിര്‍പ്പറിയിച്ചിരുന്നില്ല. കൂടാതെ മറ്റ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച തള്ളിക്കളഞ്ഞ ഹര്‍ജിയെക്കുറിച്ചും ജോസ് മനപ്പൂര്‍വ്വം മറച്ചു വെച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക