തിരുവനന്തപുരം : കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട് രേഖകൾ കോടതിയിൽ ഹാജരാക്കണമെന്നു അന്വേഷണ സംഘത്തിന് നിർദേശം നൽകി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കലാപശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിന് നിലനിൽപ്പില്ലെന്ന് സ്വപ്ന കോടതിയെ ബോധിപ്പിച്ചു. കേസിൽ അടുത്ത ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് പോലിസിന് നിർദേശം. മുൻ മന്ത്രി കെ.ടി ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ നൽകിയ പരാതിയിലാണ് സ്വപ്നയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗൂഢാലോചനയും കലാപശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാധ്യമങ്ങളുമായി സംസാരിച്ചതോ മജിസ്‌ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകിയതിന്റെയോ പേരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്താനാവില്ലെന്ന് സ്വപ്ന കോടതിയിൽ വാദിച്ചു.

മുഖ്യമന്ത്രിയും ഭാര്യ കമലയും ഉൾപ്പടെയുള്ളവർ യുഎഇ കോൺസിലേറ്റുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ട് എന്നായിരുന്നു സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴി. ഇരകൾക്ക് സംരക്ഷണം നൽകാനുള്ള വിക്ടിം പ്രൊട്ടക്ഷൻ സ്‌കൂം പ്രകാരം തനിക്ക് സംരക്ഷണത്തിന് അർഹതയുണ്ടെന്നും സ്വപ്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ.ടി ജലീലിനെതിരെ ഏതെങ്കിലും തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഭാവിയിൽ ഉണ്ടാവുന്നത് തടയുന്നതിനുവേണ്ടിയാണ് തനിക്കതിരെ എഫ്ഐആർ രജിസ്റ്റർ ചെയതത്. ജലീലിനെതിരെ ഏതെങ്കിലും തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടാവാതിരിക്കാൻ പോലിസും ശ്രമിക്കുന്നുണ്ടെന്നു സ്വപ്‌ന വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക