സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കണ്ണൂര്‍ ഇരിട്ടിയില്‍ യൂത്ത് കോണ്‍​ഗ്രസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചവറ പന്മനയിലും സം​ഘര്‍ഷം അരങ്ങേറി.

കോണ്‍​ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം അരങ്ങേറി. തലശ്ശേരി ബ്ലോക്ക് കോണ്‍​ഗ്രസ് കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡും ചില്ലുകളും തകര്‍ത്തു. കാസര്‍ക്കോട് നിലേശ്വരത്ത് കോണ്‍​ഗ്രസ് ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. പത്തനംതിട്ട അടൂരിലും തിരുവല്ല മല്ലപ്പള്ളിയിലും കോണ്‍​ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ കല്ലേറുണ്ടായിരുന്നു. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു. ശാസ്തമംഗലത്തു നിന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം. ഇന്ദിരാ ഭാവന്റെ ബോര്‍ഡിന് നേരെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പ്രകോപന നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക