കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സുരക്ഷാക്രമീകരണങ്ങൾ പുതിയ ഒരു സമര രീതിയിൽ തന്നെ കേരളത്തിൽ പിറവിയെടുക്കാൻ കാരണമായിരിക്കുകയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ കറുത്ത വസ്ത്രങ്ങൾ ധരിച്ച് എത്തുന്നതിനും, കറുത്ത മാസ്ക് വിലക്കിയതിനും പിന്നാലെയാണ് ഈ സമര രീതി പിറവി കൊണ്ടിരിക്കുന്നത്. “ബ്ലാക്ക് മാർച്ച്” എന്ന പേരിലാണ് പ്രതിപക്ഷ യുവജന സംഘടനകൾ കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നത്.

വീഡിയോ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ കണ്ണൂരിലാണ് ആദ്യമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ബ്ലാക്ക് മാർച്ച് നടന്നത്. ഇതിനു പിന്നാലെ ഇപ്പോൾ കാസർഗോഡ് നടന്ന സമാനമായ ഒരു പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോയാണ് ഇവിടെ ചേർത്തിരിക്കുന്നത്പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റിയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ബ്ലാക്ക് മാർച്ച് നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക