കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കെ എസ് യുക്കാരെ നേരിട്ട് സിപിഎം പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് തളിപ്പറമ്ബിലേയ്ക്ക് പോകുന്നതിനിടെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രി കടന്നുപോകുന്നതിനിടെ കെ എസ് യു പ്രവര്‍ത്തകര്‍ കറുത്ത ബാഗ് ഉയര്‍ത്തിക്കാട്ടുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കെഎസ്‌യുക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി പോകുന്ന വഴികളില്‍ പ്രതിഷേധമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. യുവമോര്‍ച്ച പ്രവര്‍ത്തകരടക്കം പ്രതിഷേധിക്കാനിടയുണ്ടെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ വലിയ രീതിയിലെ അനിഷ്ടസംഭവങ്ങളുണ്ടാകാതെ മുഖ്യമന്ത്രി തളിപ്പറമ്ബിലേക്ക് എത്തിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ കണ്ണൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത്‌ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി എഴുന്നൂറിലധികം പൊലീസുകാരെയാണ് നിയോഗിച്ചത്. ജില്ലയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.

തളിപ്പറമ്ബ് കില ക്യാമ്ബസില്‍ രാവിലെ പത്തരയ്ക്കാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. ഇവിടെ കറുത്ത മാസ്‌കിനോ വസ്ത്രത്തിനോ വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്ത് പിണറായിയിലെ വീട്ടില്‍ താമസിക്കാതെ മുഖ്യമന്ത്രി ഇന്നലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചത്.

മുഖ്യമന്ത്രിയുടെ പ്രതിരോധ അർത്ഥം സിപിഎം അംഗങ്ങൾ കൂടി തെരുവിൽ ഇറങ്ങുന്നതോടെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ സംഘർഷങ്ങൾക്കും തെരുവ് യുദ്ധത്തിനും വഴിയൊരുക്കാൻ ഉള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞു വരുന്നത്. മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും തെരുവിൽ ഏറ്റുമുട്ടിയാൽ സംസ്ഥാനത്ത് ക്രമസമാധാനനില തന്നെ താറുമാറാകും. ഇങ്ങനെ സംഘർഷം ഉണ്ടാകുമ്പോൾ സ്വാഭാവികമായും പോലീസ് ഭരണപക്ഷ സംഘടനകൾ അനുകൂലമായ നിലപാട് എടുക്കുന്നതോടുകൂടി അതും വലിയ പ്രതിഷേധത്തിന് ഇടവരുത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക