വിനോദ സഞ്ചാരികളുടെ വാഹനം കടന്നു പോകുന്നതിന് തൊട്ട് പിന്നാലെ വനപാത മുറിച്ച് കടന്ന് കടുവാക്കൂട്ടം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നുമാണ് വൈറലായ ഈ വിഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.വിനോദ സഞ്ചാരികളുടെ വാഹനം കടന്നു പോകുന്നതിന് തൊട്ട് പിന്നാലെ വനപാത മുറിച്ച് കടന്ന് കടുവാക്കൂട്ടം.

സാധാരണയായി രണ്ട് മുതൽ പരമാവധി നാല് കുഞ്ഞുങ്ങളെയാണ് പെൺകടുവകൾ പ്രസവിക്കാറുള്ളത്. അഞ്ച് കുഞ്ഞുങ്ങൾ അസാധാരണമാണെന്നും അതിൽ എല്ലാം തന്നെ ജീവനോടെ ശേഷിക്കാൻ സാധ്യത കുറവാണെന്നും സുശാന്ത് നന്ദ കുറിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തീരെ മനുഷ്യ സാന്നിധ്യമില്ലാത്ത വനപ്രദേശമായതിനാലും ഇരയാക്കാൻ പാകത്തിനുള്ള മൃഗങ്ങളുടെ ലഭ്യതയുമാകാം വിഡിയോയിൽ കാണുന്നത് പോലെ കടുവകളുടെ സാന്നിധ്യത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു. പക്ഷി മൃഗാദികളുടെ ചിത്രങ്ങളും വിഡിയോകളും ആവാസ വ്യവസ്ഥയുമെല്ലാം ഈ ട്വിറ്റർ ഹാന്‍ഡിലിൽ നിന്ന് പതിവായി പങ്കുവയ്ക്കപ്പെടാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക