ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോ​ഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് പാര്‍ട്ടി അറിയിച്ചു. ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ഡോക്‌ടര്‍മാരുടെ അതീവ നിരീക്ഷണത്തിലാണെന്നും പാര്‍ട്ടി അറിയിച്ചു.

ഡല്‍​ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ‘കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കൊവിഡ് സംബന്ധമായ പ്രശ്നങ്ങള്‍ കാരണം ഇന്ന് ഗംഗാറാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവര്‍ സുഖമായിരിക്കുന്നു, നിരീക്ഷണത്തിനായി ആശുപത്രിയില്‍ തന്നെ തുടരും’, പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവസങ്ങള്‍ക്ക് മുന്‍പ് നാഷ്ണല്‍ ഹെറാള്‍സ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് നോട്ടീസയച്ചിരുന്നു. ജൂണ്‍ 8ന് മുമ്ബ് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസ്. പിന്നീട് ഈ മാസം 23ന് മൊഴിയെടുക്കാന്‍ ഹാജരായാല്‍ മതിയെന്ന് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. 2012ലെ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക