കോട്ടയം നഗരത്തിലെ ജനങ്ങളെ മുഴുവൻ വലച്ച് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കി പോലീസ്. കെജിഒഎ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ എത്തുന്ന മുഖ്യമന്ത്രിക്ക് സംരക്ഷണം ഒരുക്കുന്നതെന്നാണ് ജനങ്ങളെ പോലീസ് കഷ്ടപ്പെടുത്തുന്നത്. ബലത്തിൽ കോട്ടയം നഗരം മുഴുവൻ പോലീസ് ബന്ധനത്തിലാണ്. മുഖ്യമന്ത്രി തങ്ങുന്ന നാട്ടകം ഗസ്റ്റ് ഹൗസ് മുതൽ കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ മുന്നറിയിപ്പില്ലാതെ യാണ് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

പലയിടത്തും ജനങ്ങളും പോലീസും തമ്മിൽ രൂക്ഷമായ വാഗ്വാദം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കോട്ടയം മാമ്മൻ മാപ്പിള പോളിന് സമീപമാണ് ജില്ലാ ആശുപത്രി. ഇവിടേക്ക് എത്തിച്ചേരേണ്ട രോഗികൾ പോലും ദുരിതത്തിലായി. നഗരത്തിൽ കറുത്ത മാസ്ക് ധരിക്കുന്നതിനു പോലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ മാമോദിസ ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോയ പിഞ്ചുകുഞ്ഞുൾപ്പെടെയുള്ള കുടുംബത്തെ സ്വന്തം വീട്ടിലേക്ക് കടത്തിവിടാതെ പോലീസ് തടഞ്ഞു എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ആണ് ബാലാവകാശങ്ങൾ പോലും നിഷേധിച്ചുകൊണ്ടുള്ള ഈ പ്രഹസനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിപാടിയിൽ പങ്കെടുക്കുന്ന മാധ്യമപ്രവർത്തകർക്കും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തകർ പരിപാടി റിപ്പോർട്ട് ചെയ്യണമെങ്കിൽ മുൻകൂട്ടി പാസ് എടുക്കണം. പരിപാടി നടക്കുന്ന ഹാളിനുള്ളിൽ എണീറ്റു നിൽക്കാൻ പാടില്ല തുടങ്ങി നിരവധി നിബന്ധനകളാണ് മാധ്യമപ്രവർത്തകർക്ക് മേൽ ചുമത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്, ജനങ്ങളെയോ?

കേരളത്തിൻറെ മുഖ്യമന്ത്രിക്കെതിരെ ഗൗരവമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടും ഒരു പരസ്യ പ്രതികരണത്തിന് പോലും തയ്യാറാകാതെ യുദ്ധസമാനമായ സന്നാഹങ്ങളുമായി ജനങ്ങളെ കഷ്ടപ്പെടുന്ന മുഖ്യമന്ത്രി യഥാർത്ഥത്തിൽ ആരെയാണ് ഭയപ്പെടുന്നത്. സ്വപ്ന സുരേഷിനെ ആണോ ജനങ്ങളെ ആണോ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ആളുകൾ ചോദിക്കുന്നത്. ഒരു രണ്ടാം ശനിയാഴ്ച പലവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ ഇറങ്ങേണ്ട കോട്ടയം നിവാസികൾ പോലീസ് തടവറയിൽ ആയിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കോട്ടയത്ത് ഉള്ളത്. മുഖ്യമന്ത്രി പിണറായിയുടെ പൊതു പരിപാടി ഉണ്ടെങ്കിൽ പട്ടാളഭരണ സമാനമായ സാഹചര്യമാണോ പോലീസ് ഒരുക്കുന്നത് എന്ന് ന്യായമായും സംശയിച്ചു പോകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക