സിനിമയ്ക്ക് പുറത്തും സൗഹൃദം കാത്തു സൂക്ഷിക്കുന്ന നടന്മാരാണ് ജയറാമും റഹ്മാനും. രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിലും ആ സൗഹൃദമുണ്ട്. റഹ്മാന്റെ കുടുംബത്തിലെ ഒരു കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയ പാർവതിയുടെയും കാളിദാസിന്റെയും മാളവികയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റഹ്മാന്റെ ഭാര്യ മെഹറുന്നീസ, മക്കളായ റുഷ്ദ, അലീഷ എന്നിവരെയും ചിത്രങ്ങളിൽ കാണാം.

“സന്തോഷവും സങ്കടവും! എന്റെ വീട്ടിൽ ജനിച്ചുവളർന്ന കുട്ടികളൊക്കെ ഒന്നിനു പിന്നാലെ ഒന്നായി വിവാഹിതരാവുന്നു. എന്റെ ഡെറനും സിന്ദൂരിയ്ക്കും വിവാഹമംഗളാശംസകൾ. ഒരുപാട് സ്നേഹം. അനുഗ്രഹിക്കപ്പെട്ടവരായിരിക്കൂ,” എന്നാണ് റഹ്മാൻ കുറിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു റഹ്മാന്റെ മകൾ റുഷ്ദ റഹ്മാന്റെ വിവാഹം, അൽതാഫ് നവാബാണ് റുഷ്ദയെ വിവാഹം ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഡിസംബറിലായിരുന്നു റഹ്മാന്റെ മകൾ റുഷ്ദ റഹ്മാന്റെ വിവാഹം, അൽതാഫ് നവാബാണ് റുഷ്ദയെ വിവാഹം ചെയ്തിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, രേവതി, ശോഭന, ലിസി, സുഹാസിനി, പാർവ്വതി, മേനക, അംബിക, നദിയ മൊയ്തു അടക്കമുള്ള 80കളിലെ നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക