സിനിമാ ലോകത്തെ കണ്ണഞ്ചിപ്പിച്ച വിവാഹമാണ് കഴിഞ്ഞ ദിവസം മഹാബലിപുരത്ത് നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മില്‍ നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുള്‍പ്പെടെ പ്രമുഖരെത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ആര്‍ഭാടപൂര്‍വം നടന്ന വിവാഹത്തില്‍ 20 കോടിയുടെ ബംഗ്ലാവാണ് ഭര്‍ത്താവിന് നയന്‍താര വിവാഹ സമ്മാനമായി നല്‍കിയത്. ഈ വാര്‍ത്ത പുറത്തു വന്നതോടെ നടിയുടെ ആഡംബര ജീവതമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. തെന്നിന്ത്യയില്‍ മറ്റൊരു നടിക്കുമില്ലാത്ത താരമൂല്യമുള്ള നയന്‍താര രാജകീയ ജീവിതമാണ് നയിക്കുന്നത്.

ഇന്‍ഫിനിറ്റി നെറ്റ് വര്‍ത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 165 കോടിയുടെ ആസ്തിയാണ് നയന്‍താരയ്ക്കുള്ളത്. സൂപ്പര്‍ താരങ്ങളായ നടന്‍മാര്‍ക്കൊപ്പം തന്നെ താര്യമൂല്യമുള്ള നടി അഞ്ച് കോടിക്കടുത്ത് വരെയാണ് ഒരു പ്രൊജക്ടിനാനായി ഈടാക്കുന്ന പ്രതിഫലം. അടുത്തതായി ജയം രവിയോടൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ 10 കോടിയാണ് നടി വാങ്ങാനിരിക്കുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. അതും 20 ദിവസത്തെ ഷൂട്ടിന്. പരസ്യങ്ങളില്‍ നിന്നും നടിക്ക് വലിയ പ്രതിഫലം ലഭിക്കുന്നുണ്ട്. 5 കോടിയോടടുത്താണ് നടിയുടെ പരസ്യങ്ങള്‍ക്കുള്ള ചാര്‍ജ്. തനിഷ്‌ക്, ടാറ്റ സ്‌കൈ, കേ ബ്യൂട്ടി, ഉജാല തുടങ്ങിയ ബ്രാന്‍ഡുകളുടെ മുഖമാണ് നിലവില്‍ നടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രോപ്പര്‍ട്ടി നിക്ഷേപങ്ങളില്‍ സജീവമാണ് നടി. ചെന്നൈ, ഹൈദരാബാദ്, കേരളം എന്നിവിടങ്ങളിലായി വലിയ വീടുകളും നടിക്കുണ്ട്. തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖര്‍ താമസിക്കുന്ന ബഞ്ചാര ഹില്‍സില്‍ 15 കോടി രൂപയുടെ ഭവനമാണ് നടിക്കുള്ളത്. ചെന്നൈയിലെ രണ്ട് ബംഗ്ലാവുകളും കൂടി 100 കോടിയോളം വിലമതിക്കുന്നതാണ്. അടുത്തിടെയാണ് നടി ഒരു സ്വകാര്യ ജെറ്റ് സ്വന്തമാക്കിയത്. ചെന്നൈയില്‍ നിന്നും ഹൈദരാബാദിലേക്കും കേരളത്തിലേക്കും ഈ ജെറ്റിലാണ് നയന്‍താരയുടെ യാത്ര.

2021 ഡിസംബറിലാണ് നയന്‍താര ദ ലിപ് ബാം കമ്ബനി എന്ന സ്‌കിന്‍കെയര്‍ ബ്രാന്‍ഡ് ലോഞ്ച് ചെയ്തത്. ഡെര്‍മറ്റൊളജിസ്റ്റ് ഡോ. രഞ്ജിത രാജനുമായി പാര്‍ട്ട്ണര്‍ഷിപ്പിലാണ് ഈ ബ്രാന്‍ഡ് തുടങ്ങിയത്. ഇതിനു പുറമെ ക്യുക്ക് സര്‍വീസ് റെസ്റ്റോറന്റ്‌സ് ഇന്‍ഡസ്ട്രിയുടെ ചായ് വാല എന്ന ബീവറേജ് ബ്രാന്‍ഡിലും നയന്‍താര നിക്ഷേപം നടത്തിയിട്ടുണ്ട്.

സ്വകാര്യ ജീവിതം നയിക്കുന്ന നയന്‍താരയ്ക്ക് ലക്ഷ്വറി കാറുകളുടെ ഒരു കലക്ഷന്‍ തന്നെയുണ്ട്. 74.50 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യു 5 സീരീസ്, മെര്‍സിഡസ് ജിഎല്‍എസ് 350 ഡി, ടൊയൊറ്റ ഇന്നോവ ക്രിസ്റ്റ, ഫോര്‍ഡ് എന്‍ഡീവിയര്‍, 1.76 കോടി വില വരുന്ന ബിഎംഡബ്ല്യു 7 സീരീസും നയന്‍താരയുടെ പക്കലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക