പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ വിവാഹചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ച്‌ മുന്‍ഭര്‍ത്താവ്. വിവാഹ വേദിയിലേക്ക് അതിക്രമിച്ച്‌ കയറിയ മുന്‍ ഭര്‍ത്താന് ജേസണ്‍ അലക്‌സാണ്ടറെ ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് വെറും 55 മണിക്കൂറിനുള്ളിലായിരുന്നു ബ്രിട്ട്‌നി, ജേസണ്‍ അലക്‌സാണ്ടറില്‍ നിന്നും വിവാഹ മോചനം നേടിയിരുന്നത്.

ബ്രിട്ട്‌നിയും സാം അസ്ഗരിയും തമ്മിലുള്ള വിവാഹം നടക്കുമ്ബോഴാണ് സംഭവം. തെക്കന്‍ കാലിഫോര്‍ണിയയിലെ വിവാഹവേദിയിലേക്ക് ഇയാള്‍ അതിക്രമിച്ച്‌ കയറുകയായിരുന്നു. ഇവള്‍ എന്റെ ആദ്യ ഭാര്യ, എന്റെ ഒരോയൊരു ഭാര്യ, ഞാന്‍ അവളുടെ ആദ്യ ഭര്‍ത്താവാണ്. ഈ കല്യാണം ഞാന്‍ നശിപ്പിക്കും- എന്ന് ഇയാള്‍ വിളിച്ചുകൂവി. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു. ബലംപ്രയോഗിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2004 ലാണ് ജേസണ്‍ അലക്‌സാണ്ടറും ബ്രിട്ട്‌നിയും വിവാഹിതരായത്. വെറും 55 മണിക്കൂറിനുള്ളില്‍ ബന്ധം വേര്‍പിരിഞ്ഞു. അതേ വര്‍ഷം തന്നെ ഗായകന്‍ കെവിന്‍ ഫെഡെറലിനെ ബ്രിട്ട്‌നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. 2007 ല്‍ ഇവര്‍ വേര്‍പിരിഞ്ഞതിനെതുടര്‍ന്ന് ബ്രിട്ട്‌നിയുടെ പിതാവ് ജാമി സ്പിയേഴ്‌സ് കോടതിയില്‍ നിന്ന് ഗായികയുടെ രക്ഷാകര്‍ത്തൃഭരണം ഏറ്റെടുത്തു. വലിയ നിയമപോരാട്ടത്തിന് ശേഷമാണ് ബ്രിട്ട്‌നി പിതാവിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിതയാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക