ആലപ്പുഴ:ജാമ്യം കിട്ടിയതിന് പിന്നാലെ കോടതി വളപ്പില്‍ ഗുണ്ടകള്‍ കേക്ക് മുറിച്ച്‌ ആഘോഷിച്ചത് വിവാദമായി.ആലപ്പുഴ കോടതി വളപ്പിലാണ് ഗുണ്ടകളുടെ ആഘോഷ പ്രകടനം. കഴിഞ്ഞ ദിവസം ഹൗസ് ബോട്ട് പാര്‍ട്ടിക്കിടെ പിടിയിലായ മരട് അനീഷും കൂട്ടാളികളുമാണ് ജാമ്യം കിട്ടിയത് ആഘോഷിച്ചത്.

വീഡിയോ :

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
Courtsey: Janam TV

ലഹരി മരുന്നും മദ്യവുമായി ഗുണ്ട മരട് അനീഷ്, കരണ്‍ , ഡോണ്‍ അരുണ്‍ എന്നിവരടക്കം 17 പേരെയാണ് പിടികൂടിയത്. പുന്നമടയില്‍ പുരവഞ്ചിസഞ്ചാരത്തിനായെത്തിയതായിരുന്നു സംഘം.മരട് അനീഷ് വന്ന കാറില്‍ നിന്ന് എംഡിഎംഎയും മലേഷ്യന്‍ കത്തികളും പിടികൂടിയിരുന്നു. ഇന്നലെ വൈകീട്ടാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.

മരട് അനീഷും മറ്റു രണ്ടുപേരും കാറിലും സംഘാംഗങ്ങളായ 17 പേര്‍ മറ്റു വാഹനങ്ങളിലുമാണെത്തിയത്. സുഹൃത്തിന്റെ ജന്മദിനമാഘോഷിക്കാനാണ് ഇവര്‍ പുരവഞ്ചിയാത്രയ്‌ക്കിറങ്ങിയത്. ഒപ്പം മയക്കുമരുന്നിടപാടുകള്‍ കൂടി ലക്ഷ്യമിട്ടിരുന്നതായി പോലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക