ധരിക്കുന്ന വസ്ത്രവും നിങ്ങളുടെ വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. ഒരാളുടെ വസ്ത്രം നോക്കിയാല്‍ അയാളുടെ ജീവിതരീതിയും ഏത് തരത്തിലുള്ള ജോലിയാണ് ചെയ്യുന്നതെന്നൊക്കെ ഒരു പരിധിവരെ മനസിലാക്കാന്‍ പറ്റും. ഉദാഹരണത്തിന് ഒരു ഇന്റര്‍വ്യൂവിന് ചുളിവുകള്‍ വീണ മുഷിഞ്ഞ ഷര്‍ട്ട് ധരിച്ചാണ് ചെല്ലുന്നതെങ്കില്‍ നിങ്ങളൊരു അലസനാണെന്ന തോന്നല്‍ ഉണ്ടാക്കും. ഒരു വസ്ത്രം തിരഞ്ഞെടുക്കുമ്ബോള്‍ നിങ്ങള്‍ പ്രധാനമായും നാല് കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ശരീരത്തിന് ചേരുന്ന ഡ്രസ് തിരഞ്ഞെടുക്കുക?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ വസ്ത്രവും എല്ലാവര്‍ക്കും ചേരണമെന്നില്ല. ഇഷ്ടതാരങ്ങള്‍ ധരിക്കുന്നതുപോലുള്ള വസ്ത്രങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും മറ്റും തപ്പിയെടുത്ത് വാങ്ങുന്നവരുണ്ട്. ശരീര പ്രകൃതി അനുസരിച്ച്‌ വേണം ഡ്രസ് വാങ്ങാന്‍. ഉദാഹരണത്തിന് മെലിഞ്ഞവര്‍ക്ക് ചേരുന്ന വസ്ത്രം തടിച്ചവര്‍ക്കോ, അല്ലെങ്കില്‍ നേരെ തിരിച്ചോ യോജിക്കണമെന്നില്ല.

ജോലിക്കനുസരിച്ച്‌ വേണം വസ്ത്രം ധരിക്കാന്‍

ജോലി സ്ഥലത്ത് പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഉദാഹരണത്തിന് ഒരു ഡോക്ടര്‍ നല്ല തിളങ്ങുന്ന സാരിയുടുത്ത് ആശുപത്രിയില്‍ പോയാല്‍ എങ്ങനെയിരിക്കും.

സന്ദര്‍ഭത്തിന് അനുയോജ്യമായ വസ്ത്രം വേണം ധരിക്കാന്‍

മരണവീട്ടില്‍ പോകുമ്ബോള്‍ തിളക്കമുള്ള, കല്ലുകളുള്ള വസ്ത്രം ധരിച്ചാല്‍ ബോറായിരിക്കും. വെളുത്ത നിറമോ കറുത്ത നിറമോ ഒക്കെയുള്ള സിംപിള്‍ വസ്ത്രങ്ങള്‍ ധരിക്കുക. എന്നാല്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് പോകുന്നതെങ്കില്‍ നന്നായി ഒരുങ്ങി, കളര്‍ഫുള്ളായ വസ്ത്രം ധരിച്ച്‌ വേണം പോകാന്‍.

കാലവസ്ഥയ്ക്ക് യോജിച്ച ഡ്രസ് തിരഞ്ഞെടുക്കുക

കാലാവസ്ഥയ്ക്ക് ചേരുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ചൂടുകാലമാണെങ്കില്‍ വായു സഞ്ചാരമുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കമ്ബിളി വസ്ത്രങ്ങള്‍ ധരിച്ചാല്‍ ശരീരത്തിലെ താപനില തകരാറിലാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക