കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍വിനോദസഞ്ചാരികളായ പെണ്‍കുട്ടികളെ ശല്യം ചെയ്തതു ചോദ്യം ചെയ്തവര്‍ക്കു നേരെ ആക്രമണം. ഇവര്‍ താമസിച്ചിരുന്ന ഹോംസ്റ്റേയ്ക്കു നേരെയും ആക്രമണമുണ്ടായി. ഹോംസ്റ്റേയുടെ പരിസരത്തുനിന്ന് സൈക്കിള്‍ വാടയ്‌ക്കെടുത്ത് ഫോര്‍ട്ട് കൊച്ചിയില്‍ ചുറ്റിക്കറങ്ങിയ ശേഷം മടങ്ങിയെത്തിയ തൃശൂര്‍ സ്വദേശികളായ പെണ്‍കുട്ടികളെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്.

പെണ്‍കുട്ടികള്‍ ഇതു ചോദ്യം ചെയ്‌തെങ്കിലും യുവാക്കള്‍ മടങ്ങിപ്പോയില്ല. തുടര്‍ന്ന് ഹോംസ്റ്റേയിലുണ്ടായിരുന്നവരും വിഷയത്തില്‍ ഇടപെട്ടു. പെണ്‍കുട്ടികള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഹോംസ്റ്റേയ്ക്ക് നേരെയും ആക്രമണം ഉണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക