തിരുവനന്തപുരം: സ്‌റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും നല്‍കിയാല്‍ പാര്‍ട്ടി മാറാമെന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്റെ ശബ്ദരേഖ പുറത്ത് വന്നു. മുന്നണി മാറാന്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ഹഫീസിനോട് അഭ്യര്‍ഥിക്കുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്.

ബിജെപി സ്ഥാനങ്ങള്‍ വാഗദാനം ചെയ്തിട്ടുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു. ബിജെപി ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍, സ്‌പൈസ് ബോര്‍ഡ് എന്നിവിടെ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നു പറഞ്ഞിട്ടുണ്ട്. ബിജെപിയില്‍ പോകാനിഷ്ടമില്ലെന്നും ജോണി നെല്ലൂരിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടി മാറാനുളള കാരണം ചോദിച്ചാല്‍ പറയാനൊരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെങ്കിലും വേണമെന്നു ശബ്ദരേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ തനിക്കെതിരെയുളള ആരോപണം തെറ്റാണെന്നു ജോണി നെല്ലൂര്‍ നിഷേധിച്ചു. കോണ്‍ഗ്രസില്‍ 54 വര്‍ഷത്തെ പാരമ്ബര്യമുളളള പൊതുപ്രവര്‍ത്തകനാണെന്നും ഈ വാര്‍ത്ത തെറ്റാണെന്നും ജോണി നെല്ലൂര്‍ പ്രതികരിച്ചു. ഫോണ്‍ കോള്‍ പൂര്‍ണമായും ആരുടെയോ സൃഷ്ടിയാണെന്നും ഈ പറഞ്ഞ ആളുമായി തനിക്ക് ഒരു ബന്ധവുമില്ലന്നും ഇങ്ങനെ സംസാരിക്കേണ്ട ഗതിക്കേട് തനിക്കില്ലെന്നും ജോണി നെല്ലൂര്‍ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക