കറുപ്പ് ഷോർട്ട് ബിക്കിനി ധരിച്ച് പോപ്പ് ഇതിഹാസം ജെന്നിഫർ ലോപസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം തരംഗം സൃഷ്ടിക്കുന്നു. ചിത്രത്തിന് നാൽപതു ലക്ഷത്തോളം ലൈക്കുകളും അര ലക്ഷത്തോളം കമന്റുകളും ലഭിച്ചുകഴിഞ്ഞു. ‘സമ്മർ മോഡ് ആക്ടിവേറ്റഡ്’ എന്ന ക്യാപ്ഷനോടെയാണ് ജെഎൽഒ എന്ന് ആരാധകർ പ്രിയത്തോടെ വിളിക്കുന്ന ജെന്നിഫർ ലോപസ് ചിത്രം പങ്കുവച്ചത്. ബിക്കിനിക്കൊപ്പം ഒരു ബീച്ച് കിമോണോയും ജെന്നിഫർ ധരിച്ചിട്ടുണ്ട്. വീടിനു സമീപത്തെ പൂളിൽ നിന്നാണു ചിത്രം പകർത്തിയത്. 35000 രൂപ വിലയുള്ള വെഴ്സാസ് സൺഗ്ലാസ്, 4 ഇഞ്ച് പൊക്കമുള്ള ഹീൽസ്, വലിയ വളയ ഇയർ റിങ്ങുകൾ എന്നിവയും താരം ധരിച്ചിട്ടുണ്ട്.

പ്രശസ്ത ഹോളിവുഡ് താരം ഹെയ്ദി ക്ലം ഉൾപ്പെടെ പ്രമുഖർ ജെന്നിഫറിന്റെ പോസ്റ്റിനു കമന്റിട്ടിട്ടുണ്ട്. 2022ൽ ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ഇൻസ്റ്റഗ്രാം ചിത്രമാണിതെന്നും വിലയിരുത്തലുണ്ട്. ബിക്കിനി അണിഞ്ഞുള്ള ഇൻസ്റ്റഗ്രാം ചിത്രത്തിൽ ആളുകളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ കവർന്നത് ജെന്നിഫറിന്റെ ടോൺ ചെയ്ത ആബ്സാണ്. ഒരൽപം പോലും ചാടാതെ മസിൽപാക്കുകളോടെയാണ് താരത്തിന്റെ ആബ്സ് ദൃശ്യമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

52 വയസ്സിലേക്കു കടക്കുന്ന ജെന്നിഫർ ലോപസ് വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ്. പ്രമുഖ ഹോളിവുഡ് നടനായ ബെൻ അഫ്ലക്കാണ് വരൻ. 2003 കാലഘട്ടത്തിൽ ബെൻ അഫ്ലക്കും ജെന്നിഫറും പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് വേർപിരിഞ്ഞു. ഇപ്പോൾ വീണ്ടും ഇവർ ഒത്തുചേർന്നിരിക്കുകയാണ്.

ന്യൂയോർക്കിലെ ബ്രോങ്ക്സിലുള്ള മധ്യവർത്തി കുടുംബത്തിലാണ് 1969ൽ ജെന്നിഫർ ജനിച്ചത്. പോർട്ടോറീക്കോയിൽ നിന്നുള്ളവരായിരുന്നു അവരുടെ മാതാപിതാക്കൾ. ‘ഇൻ ലിവിങ് കളർ’ എന്ന ടെലിവിഷൻ സീരീസിൽ അഭിനയിച്ചതോടെയാണ് ജെന്നിഫർ പ്രശസ്തയായത്. ആദ്യകാലത്ത് സംഗീതത്തേക്കാൾ കൂടുതൽ അഭിനയത്തിനാണ് ജെന്നിഫർ ലോപസ് പ്രാധാന്യം കൊടുത്തിരുന്നത്.

1997ൽ പുറത്തിറങ്ങിയ ‘സെലീന’ എന്ന ഹിറ്റ് ചിത്രം ഇവരുടെ തലവര മാറ്റി. 10 ലക്ഷം യുഎസ് ഡോളർ പ്രതിഫലമായി ലഭിക്കുകയും ചെയ്തു. ‘ഔട്ട് ഓഫ് സൈറ്റ്, മോൺസ്റ്റർ ഇൻ ലോ, യു ടേൺ, ആനക്കോണ്ട, മെയ്ഡ് ഇൻ മാൻഹട്ടൻ’ തുടങ്ങി 32 സിനിമകളിൽ അഭിനയിച്ചു. ‘ഓൺ ദ ഫ്ലോർ, ലവ് ഡോണ്ട് കോസ്റ്റ് എ തിങ്, ഇഫ് യുഹാഡ് മൈ ലൗവ്’ തുടങ്ങി ഒട്ടേറെ ഹിറ്റ് പാട്ടുകളും ജെന്നിഫർ എഴുതിയിട്ടുണ്ട്.

അപാരമായ ഫാഷൻ സെൻസുള്ള ജെന്നിഫർ ലോപസ് പലപ്പോഴും ലോകത്തെ തന്റെ വസ്ത്രധാരണം കൊണ്ട് ഞെട്ടിച്ചിട്ടുണ്ട്. പുതിയ സഹസ്രാബ്ദം പിറന്ന രണ്ടായിരാമാണ്ടിലെ ഗ്രാമി പുരസ്കാര വേളയിൽ പച്ചനിറത്തിലുള്ള ഷിഫോൺ വസ്ത്രം ധരിച്ചെത്തിയിരുന്നു ജെന്നിഫർ. ഈ വസ്ത്രം ലോകം മുഴുവൻ അന്ന് തരംഗം സൃഷ്ടിച്ചു. ഒട്ടേറെ പേർ ഈ വസ്ത്രത്തെക്കുറിച്ച് അറിയാനായി ഗൂഗിളിൽ തിരഞ്ഞു. ഗൂഗിളിന്റെ അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിലായിരുന്നു അത്. പിൽക്കാലത്ത് ഗൂഗിൾ ഇമേജസിന്റെ പിറവിക്ക് തന്നെ വഴിയൊരുക്കിയത് ഈ ഒരൊറ്റ വേഷമാണ്.

മൂന്നു തവണ വിവാഹിതയായ ജെന്നിഫർ ലോപസിന്റെ മൂന്നാം ഭർത്താവ് പ്രശസ്ത ഗായകനും 3 തവണ ഗ്രാമി അവാർഡ് ജേതാവുമായ മാർക്ക് ആന്റണിയായിരുന്നു. 2014ൽ ഈ പത്തുവർഷം നീണ്ട ബന്ധം വേർപിരിഞ്ഞു. മാർക്ക് ആന്റണിയും ഇപ്പോൾ വിവാഹിതനാകാനുള്ള ഒരുക്കത്തിലാണ്. മോഡലായ നാദിയ ഫെറേറയാണു വധു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക