തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായിക ആയിരുന്നു കാർത്തിക എന്ന നടി ഒരുകാലത്ത്. നിരവധി സൂപ്പർ ഹിറ്റ് സിനിമളിൽ നായികയായി അഭിനയിച്ച കാർത്തിക മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായ നടി ആയിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഏറ്റവും പ്രിയപ്പെട്ട താര ജോഡി കൂടി ആയിരുന്നു കാർത്തിക.

അതേ സമയം ഒരു ബാഡ്മിന്റൺ താരമായിരുന്ന കാർത്തികയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് മലയാളത്തിന്റെ സൂപ്പർ സംവിധായകനായ ബാലചന്ദ്ര മേനോൻ ആയിരുന്നു. മണിച്ചെപ്പ് തുറന്നപ്പോൾ എന്ന സിനിമയിലായിരുന്നു കാർത്തിക ആദ്യമായി അഭിനയിച്ചത്. പിന്നീട് താരത്തിന് തിരഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമയിൽ നായികയായി തിളങ്ങി നിന്ന സമയത്താണ് ഉലകനായകൻ കമൽ ഹാസന്റെ നായകനിലേക്ക് താരത്തിന് ക്ഷണം കിട്ടുന്നത്. അവിടെയും താരം തിളങ്ങിയെങ്കിലും പിന്നീട് തമിഴിൽ താരം അഭിനയിച്ചില്ല. പിന്നാലെ മലയാള സിനിമയിൽ നിന്നും താരം പതിയെ പിൻമാറിയിരുന്നു. എന്നാൽ മലയാളത്തിലും തമിഴിലും തിളങ്ങിയ കാർത്തിക അഭിനയം നിർത്താൻ കാരണം കമൽ ഹാസനാണ് എന്നാണ് അക്കാലത്തെ ചില മാധ്യമങ്ങൾ പറഞ്ഞിരുന്നത്.

ഉലകനായകൻ കമൽ ഹസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം കാർത്തികയെ തേടിയെത്തിയപ്പോൾ കാർത്തികയ്ക്ക് പറ്റിയ സിനിമാ രീതിയല്ല തമിഴിലുള്ളതെന്ന് പലരും നടിയോട് പറഞ്ഞിരുന്നുു. എന്നാൽ നായകൻ വിട്ടുകളയാൻ കാർത്തിക തയ്യാറായില്ല. അങ്ങനെ തമിഴകത്ത് കാർത്തിക എത്തി. നായകനിൽ കമൽ ഹാസന്റെ മകളായി കാർത്തികയും മകനായി നിഴലുകൾ രവിയും ആയിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രത്യേക ഫോട്ടോഷൂട്ട് കമൽ ഹസൻ പദ്ധതിയിട്ടു. ഒരു പ്രത്യേക രീതിയിൽ ഫോട്ടോ എടുക്കാൻ സ്റ്റിൽ ഫോട്ടോഗ്രാഫറെ കമൽ ചുമതലപ്പെടുത്തി.

കാർത്തികയുടേയും രവിയുടേയും തോളത്ത് കൈവച്ചു കമൽ നിൽക്കുന്ന ഫോട്ടോയാണ് ഉദ്ദേശിച്ചത്. ഫോട്ടോ ഷൂട്ടിന്റെ കാര്യം കാർത്തികയേയും രവിയേയും അറിയിക്കുകയും ചെയ്തു. ഫോട്ടോഗ്രാഫർ ക്ലിക്ക് ചെയ്യാൻ തുടങ്ങുന്ന സമയത്ത് കമൽ കാർത്തികയുടേയും രവിയുടേയും തോളിൽ കൈവച്ചു. ഉടൻ കാർത്തിക തട്ടിമാറ്റി. ആദ്യം കൈ തട്ടിമാറ്റൽ കമൽ കാര്യമാക്കിയില്ല. രണ്ടാമത് വീണ്ടും ഫോട്ടോ ഷൂട്ടിന് ഒരുങ്ങി. അപ്പോൾ തോളിൽ കൈവച്ചപ്പോഴും കാർത്തിക ഇഷ്ടമില്ലാത്ത തരത്തിൽ പെരുമാറി. കൈ തട്ടിമാറ്റുകയും ചെയ്തു. ഇത്തവണ പക്ഷേ കമലിന് അത് പിടിച്ചില്ല. എന്താ നീ കാണിച്ചത്? ഇതെന്താ തമാശയാണോ? എന്നായിരുന്നു കമലിന്റെ ചോദ്യം.

എനിക്ക് ഇങ്ങനെയൊന്നും പോസ് ചെയ്യാനാകില്ലെന്നായിരുന്ന കാർത്തികയുടെ മറുപടി. അതിന് ഇതെന്താ മോശപ്പെട്ട രംഗമാണോ എന്ന് കമൽ ശബ്ദമുയർത്തി ചോദിച്ചു. എന്തായാലും ആവശ്യമില്ലാതെ തൊട്ട് ആഭിനയിക്കുന്നത് എനിക്കിഷ്ടമില്ലെന്ന് കാർത്തിക വെട്ടിത്തുറന്ന് പറഞ്ഞു. അതോടെ കമലിന് ദേഷ്യം കൂടി. പിന്നീട് ഫോട്ടോഷൂട്ട് നടന്നില്ല. അതു കഴിഞ്ഞായിരുന്നു ചിത്രത്തിൽ കാർത്തികയെ തല്ലു ന്ന രംഗം അഭിനയിക്കാനെത്തിയത്. എല്ലാം മറന്നത് പോലെ കാർത്തികയോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന കമൽ വാശിതീർക്കാനായി കാർത്തികയെ ആഞ്ഞടിച്ചു. ആ അടിയിൽ കാർത്തികയുടെ ചെവിയിൽ നിന്ന് ചോര വന്നു. അടി കൊണ്ട കാർത്തിക വേദന യോടെ നിലത്തു വീണ് നിലവിളിക്കുകയും ചെയ്തു.

ഇതോടെ ഇനി തമിഴ് സിനിമ ചെയ്യില്ലെന്ന് കാർത്തിക തീരുമാനിക്കുക ആയിരുന്നു. നായകൻ സൂപ്പർ ഹിറ്റ് ആയെങ്കിലും കാർത്തിക പിന്നീട് തമിഴിൽ അഭിനയിച്ചില്ല. പതിയെ മലയാളത്തിൽ നിന്നും പിന്മാറുകയും ചെയ്തു. പിന്നീട് വിവാഹത്തോടെ നടി അഭിനയരംഗത്ത് നിന്നും പൂർണമായി വിട്ടു നിൽക്കുകയും ആയിരുന്നു. അന്ന് വിഷയത്തെ കുറിച്ച് കാർത്തികയോട് ചോദിച്ചപ്പോൾ എനിക്കറിയില്ല, നിങ്ങൾ കമൽ ഹസനോട് ചോദിക്കൂ എന്നായിരുന്നു നടിയുടെ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക