കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ കുത്തിക്കൊന്നു. ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റു. പള്ളുരുത്തി വ്യാസപുരം കോളനിയിലെ സരസ്വതിയാണ് (61) കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ധര്‍മനാണ് പരിക്കേറ്റത്. പള്ളുരുത്തി സ്വദേശി ജയനാണ് ദമ്ബതികളെ ആക്രമിച്ചത്. ഇയാള്‍ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ധര്‍മന്റെയും സരസ്വതിയുടെയും മകനായ മധുവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ജയന്റെ ഭാര്യയെ 2014-ല്‍ മധു കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിലും തുടര്‍ന്നുള്ള കൊലപാതകത്തിലും കലാശിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറിയ ജയന്‍ ദമ്ബതികളെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സരസ്വതി സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ധര്‍മന്‍ എറണാകുളം ജെനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിനുശേഷം പ്രതി ജയന്‍ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന മധു അടുത്തിടെ പരോളിലിറങ്ങി പള്ളുരുത്തിയിലെ വീട്ടിലെത്തിയിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജയിലിലേക്ക് മടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക