മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം, കോച്ച്‌, കമന്റേറ്റര്‍ ഇങ്ങനെ കുറേ വിശേഷണങ്ങളുണ്ട് രവി ശാസ്ത്രിക്ക്. എന്നാല്‍ ഇന്നത്തെ തലമുറക്ക് അറിയാത്ത ഒരു വിശേഷണം കൂടിയുണ്ട് ഈ ഓള്‍റൗണ്ടര്‍ക്ക്. ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് ലോക ക്രിക്കറ്റ് ചാമ്ബ്യന്‍ഷിപ്പിലെ പ്ലയര്‍ ഓഫ് ദി സീരീസായി ആയിരുന്നു രവി ശാസ്ത്രി. 1983-ലെ ലോകകപ്പിന് ശേഷം നടന്ന ഏറ്റവും വലിയ ടൂര്‍ണമെന്റായിരുന്നു ലോക ചാമ്ബ്യന്‍ഷിപ്പ്.

ചാമ്ബ്യന്‍ഷിപ്പിലെ പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രിക്ക് അവാര്‍ഡായി കിട്ടിയത് ഓഡി-100 കാര്‍ ആയിരുന്നു. നാഷ്ണല്‍ അസ്സെറ്റ് എന്ന അടിക്കുറിപ്പോടെ കാറിന്റെ ചിത്രങ്ങള്‍ ശാസ്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതെയാണ് കിട്ടിയത്. 1985 ല്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രകനം കണ്ട പലരും ഓര്‍മകള്‍ പങ്കുവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓസ്‌ട്രേലിയില്‍ നടന്ന ടൂര്‍ണമെന്റില്‍ അന്ന് ടെസ്റ്റ് കളിച്ച ഏഴ് രാജ്യങ്ങളും പങ്കെടുത്തിരുന്നു. ഫൈനലില്‍ ജാവേദ് മിയാന്‍ദാദ് നയിച്ച പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കപ്പെടുത്തത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 182 റണ്ണെടുത്ത ശാസ്ത്രി എട്ട് വിക്കറ്റുകളും നേടി. ഫൈനലില്‍ ഓപ്പണറായി ഇറങ്ങി 63 റണ്ണും ശാസത്രി അടിച്ചെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക