കൊല്ലം: മുൻ എം.എൽ.എ എസ് ത്യാഗരാജൻ അന്തരിച്ചു. 85 വയസായിരുന്നു. നാളെ രാവിലെ ആർ.എസ്.പി ഓഫീസിൽ പൊതു ദർശനം നടത്തും. സംസ്കാരം 11.30 ന് പോളയത്തോട് പൊതു ശ്മാശാനത്തിൽ നടക്കും. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും, കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. 1977-ൽ കൊല്ലം എം.എൽ.എ ആയിരുന്നു എസ് ത്യാഗരാജൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക