വേങ്ങര : ഹോട്ടലില്‍ നിന്ന് ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി പഴകിയ രുചിയുണ്ടെന്നും പരാതി നല്‍കാതിരിക്കാന്‍ 40000 രൂപ വേണമെന്നും ആവശ്യപ്പെട്ട് പണം തട്ടാന്‍ ശ്രമിച്ച വേങ്ങര സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. പുതുപറമ്ബില്‍ വീട്ടില്‍ ഇബ്രാഹിം കുട്ടി, അബ്ദുള്‍ റഹ്മാന്‍ , റമീസ് , മണ്ണില്‍ വീട്ടില്‍ സുധീഷ് , നസീം എന്നിവരാണ് അറസ്റ്റിലായത് . തങ്ങള്‍ക്ക് വഴങ്ങാത്ത വേങ്ങരയിലെ ഒരു ഹോട്ടല്‍ പൂട്ടിച്ചെന്നും ഇവര്‍ ഭീഷണിപ്പെടുത്തുമായിരുന്നു. തുടര്‍ന്ന് വേങ്ങരയിലെ ഹോട്ടല്‍ ഉടമകള്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക