വരന്തരപ്പിള്ളി: നട്ടുച്ചയ്ക്ക് ഇന്‍സ്‌പെക്ഷന്‍ പരേഡ് നടത്തിയ തൃശൂര്‍ പൊലീസ് റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ നടപടി വിവാദത്തില്‍. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ഓഫീസര്‍മാരടക്കം 35 ഓളം പൊലീസുകാരുള്ള വരന്തരപ്പിള്ളി പൊലീസ് സ്‌റ്റേഷനില്‍ എസ്.പിയുടെ സന്ദര്‍ശന സമയത്ത് 16 പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

പുതുതായെത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ സ്റ്റേഷന്‍ സന്ദര്‍ശിക്കുമ്ബോഴാണ് പലപ്പോഴും സ്റ്റേഷനില്‍ ഹാജരുള്ള പൊലീസുകാരെ അണിനിരത്തി ഇന്‍സ്പെക്ഷന്‍ പരേഡ് നടത്താറ്. പൊലീസ് മാന്വല്‍ പ്രകാരം സാധാരണ ഇന്‍സ്‌പെക്ഷന്‍ പരേഡ് നടക്കാറുള്ളത് രാവിലെ 7നും 8നും മദ്ധ്യേയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എസ്.പിയെത്തിയത്. തുടര്‍ന്നായിരുന്നു പരേഡ്. പൊലീസ് സേനാംഗങ്ങള്‍ പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഭാരവാഹികളും എസ്.പിയുടെ അസമയത്തെ പരേഡിനെക്കുറിച്ച്‌ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂര്‍ പൂരാഘോഷങ്ങളുടെ തിരക്കിനെ തുടര്‍ന്ന് വരന്തരപ്പിള്ളി സ്റ്റേഷനില്‍ ഇന്‍സ്‌പെക്ഷന്‍ പരേഡ് നടത്തുന്നത് രണ്ട് തവണ നീട്ടിവെച്ചിരുന്നു . അസോസിയേഷന്‍ ഭാരവാഹികള്‍ ഉന്നത പൊലീസ് മേധാവികളുമായി ഇക്കാര്യം സംസാരിക്കാന്‍ പോലും തയ്യാറാകാത്തതിലും ഇവര്‍ക്ക് അമര്‍ഷമുണ്ട്. ഐശ്വര്യ ഡോംഗ്രേ എറണാകുളത്ത് ജോലി ചെയ്യുമ്ബോള്‍ യൂണിഫോം ധരിക്കാതെ ലോക്കല്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ വനിതാ പൊലീസുകാര്‍ സല്യൂട്ട് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുത്തത് വിവാദമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക