കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് മഹാമാരി കാരണം സ്‍കൂള്‍ പതിവുപോലെ തുറന്നിരുന്നില്ല. ഇപ്പോള്‍ വീണ്ടും സ്‍കൂള്‍ കാലമെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് കുട്ടികള്‍ എല്ലാം സ്‌കൂളിലേക്ക് പോവുകയാണ്. പ്രവേശനോത്സവ ദിവസമായ ഇന്ന് കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തുന്നുണ്ട്.

നവ്യാ നായരും ഇപ്പോള്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മകന്‍ സായിയെ സ്‍കൂളില്‍ എത്തിച്ച ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. സായി കലൂര്‍ ഗ്രീറ്റ്‍സ് പബ്ലിക് സ്‍കൂളിലെ വിദ്യാര്‍ഥിയാണ്. നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത് സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്‍ക്കൊപ്പമുള്ള ഫോട്ടോയും. ദൈവം എല്ലാ കുട്ടികളെയും അനുഗ്രഹിക്കട്ടെയെന്നും നവ്യാ നായര്‍ ആശംസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവ്യാ നായരുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘ഒരുത്തീ’ എന്ന സിനിമയാണ്. ചിത്രം സംവിധാനം ചെയ്‍തത് വി കെ പ്രകാശ് ആയിരുന്നു. ചിത്രത്തില്‍ നവ്യാ നായര്‍ അഭിനയിച്ചത് രാധാമണി എന്ന കഥാപാത്രമായിട്ടാണ്. നവ്യാ നായര്‍ ‘ഒരുത്തീ’യിലൂടെ ഒരിടവേളയ്‍ക്ക് ശേഷം വന്‍ തിരിച്ചുവരാവായിരുന്നു നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക